‘ഗീത പ്രസ്സിന്​ ഗാന്ധി പുരസ്കാരം ഗോഡ്​സെക്കും സവർക്കറിനും​ നൽകുന്നതിന്​ തുല്യം’; രൂക്ഷ വിമർശനവുമായി കോൺഗ്രസ്

ന്യൂഡൽഹി: ഗൊരഖ്​പൂർ ആസ്ഥാനമായുള്ള ഗീത പ്രസ്സിന്​ സാസ്കാരിക മന്ത്രാലയത്തിന്‍റെ ഗാന്ധി സമാധാന പുരസ്കാരം നൽകാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്​. ​ഗാന്ധി ഘാതകനായ ​നാഥുറാം ഗോഡ്​സെക്കും ഹിന്ദുത്വ താത്വികചാര്യനായ വി.ഡി സവർക്കർക്കും പുരസ്കാരം നൽകുന്നതിന്​ തുല്യമാണ്​ ഗീത പ്രസ്സിന്​ പുരസ്കാരം നൽകുന്നതെന്ന്​ കോൺഗ്രസ്​ ജനറൽ സെക്രട്ടറി ജയ്​റാം രമേശ്​ ട്വീറ്റ്​ ചെയ്തു.

ഗാന്ധിയുടെ ആശയത്തിന്​ വിരുദ്ധമായി പുസ്കതം പ്രസിദ്ധീകരിച്ചവരാണ്​ ഗീത പ്രസ്സെന്നും പുസ്തകത്തിന്‍റെ കവർ ചിത്രം പങ്കുവെച്ച്​ ജയ്​റം രമേശ്​ ട്വിറ്ററിൽ കുറിച്ചു.

2021ലെ ഗാന്ധി സമാധാന പുരസ്കാരം ഗൊരഖ്​പൂർ ആസ്ഥാനമായുള്ള ഗീത പ്രസ്സിന് നൽകാനാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്. ഗാന്ധിയൻ ആശയങ്ങളായ സമാധാനത്തിന്‍റെയും സാമൂഹിക സൗഹാർദത്തിന്‍റെയും പ്രചാരണത്തിൽ ഗീത പ്രസ്സ്​ വഹിച്ച സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന്​ പുരസ്കാരം പ്രഖ്യാപിച്ചതിനു​ പിന്നാലെ പ്രധാനമന്ത്രി പറഞ്ഞത്.

1923ൽ ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ സ്ഥാപിതമായ ഗീത പ്രസ്സ് ലോകത്തിലെ വലിയ പ്രസാധകരിൽ ഒന്നാണ്. 16.21 കോടി ഭഗവത് ഗീതയും 14 ഭാഷകളിലായി 41.7 കോടി പുസ്തകങ്ങളും ഗീത പ്രസ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ഥാപിതമായതിന്‍റെ 100-ാം വാർഷികത്തിലാണ് ഗീത പ്രസിന് പുരസ്കാരം ലഭിക്കുന്നത്.

Tags:    
News Summary - Gita Press is equivalent to giving Godse the Gandhi peace Award -congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.