മുംബൈ: ഗോവ നിയമസഭ തെരഞ്ഞെടുപ്പിന് മുഖ്യമന്ത്രി ഡൊ. പ്രമോദ് സാവന്ത് ഉൾപടെ 34 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. സ്വന്തം മണ്ഡലമായ സാൻക്യുലിമിലാണ് സാവന്ത് മത്സരിക്കുന്നത്. ഇവിടെ ധർമേഷ് നഗലാനിയാണ് കോൺഗ്രസ് സ്ഥാനാർഥി.
സാവന്തിനെതിരെ കോൺഗ്രസ് സ്ഥാനാർഥി ധർമേഷിനെ പിന്തുണക്കാൻ മറ്റുപാർട്ടി നേതാക്കളുടെ നീക്കമുണ്ട്. എന്നാൽ ആം ആദ്മി പാർട്ടി മനോജ് അമോൻകറെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.
കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ റാണ പ്രതാപ് സിങ്ങിനെതിരെ പോറീം മണ്ഡലത്തിൽ മരുമകൾ ഡൊ. ദിവ്യ റാണയാണ് ബി.ജെ.പി സ്ഥാനാർഥി. റാണയുടെ പേര് കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.
റാണ മത്സരിക്കരുതെന്നാണ് മകനും സാവന്ത് മന്ത്രിസഭയിൽ അംഗവുമായ വിശ്വജീത് പ്രതാപ് സിങ്ങിന്‍റെ അപേക്ഷ. വാൽപോയിയിൽ വിശ്വജീത് ആണ് ബി.ജ.പി സ്ഥാനാർഥി. മന്ത്രിസ്ഥാനവും പാർട്ടിയും വിട്ട് കോൺഗ്രസിൽ ചേർന്ന മൈക്കിൾ ലോബോ മത്സരിക്കുന്ന കാലാൻഗുട്ടെയിൽ ബി.ജെ.പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.