അഞ്ചു വര്‍ഷത്തിനിടെ സമ്പാദ്യം കുറഞ്ഞ ജനപ്രതിനിധികളില്‍ ഗോവ മുഖ്യമന്ത്രിയും

പനാജി: ഗോവയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സമ്പാദ്യം കുറഞ്ഞ ജനപ്രതിനിധികളില്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേകറും. തെരഞ്ഞെടുപ്പു കമീഷനില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കണക്കനുസരിച്ചാണിത്. പര്‍സേകറുടെ സമ്പാദ്യത്തില്‍ 1.76 കോടിയുടെ കുറവാണുണ്ടായത്. 2012ലെ തെരഞ്ഞെടുപ്പില്‍ 10.74 കോടി സ്വത്തുണ്ടായിരുന്ന പര്‍സേകര്‍ക്ക് ഇപ്പോള്‍ 8.98 കോടിയാണുള്ളത്. എം.എല്‍.എമാരായ ജെനിഫര്‍ മോണ്‍സെറേറ്റ്, അറ്റനേസിയോ മോണ്‍സെറേറ്റ്, വിജയ് സര്‍ദേശായി, സുഭാഷ് ഫാല്‍ ദേശായി എന്നിവരാണ് 2012ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സമ്പാദ്യത്തില്‍ കുറവുണ്ടായ മറ്റുള്ളവര്‍. മറ്റ് എല്ലാ എം.എല്‍.എമാരുടെയും സമ്പാദ്യം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കൂടുകയാണ് ചെയ്തത്.

Tags:    
News Summary - goa chief minister income down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.