പനാജി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയ ഗോവ നീന്തൽ പരിശീലകൻ സുരാജിത് ഗാംഗ ുലിയെ ജോലിയിൽ നിന്നും പുറത്താക്കി. സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടേതാണ് നടപടി. സുരാജിത് പെൺകുട്ടിയെ അ പമാനിക്കുന്ന ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡയയിലൂടെ പ്രചരിച്ചിരുന്നു. ഇതെ തുടർന്നാണ് സ്വിമ്മി ങ് ഫെഡറേഷെൻറ നടപടി.
ഗോവ സ്വിമ്മിങ് അസോസിയേഷനിൽ നിന്നും പുറത്താക്കിയ പരിശീലനകന് ഇന്ത്യയിൽ എവിടെയും ജോലി നൽകില്ലെന്ന് സ്വിമ്മിങ് ഫെഡറേഷൻ ഉറപ്പുവരുത്തണമെന്നും കേന്ദ്രകായിക മന്ത്രി കിരൺ റിജ്ജു ആവശ്യപ്പെട്ടു. ഇയാളെ ഒരു സ്ഥാപനത്തിലും ജോലിക്ക് നിയോഗിക്കരുതെന്ന ഉത്തരവ് എല്ലാ ഫെഡറേഷനുകൾക്കും ബാധകമാണെന്നും മന്ത്രി അറിയിച്ചു. സുരാജിതിനെതിരെ സ്പോർട്ട്സ് അതോറിറ്റി ഉടൻ നടപടിയെടുക്കണമെന്നും പൊലീസ് കേസ് രജിസ്റ്റർ ചെയ്യണമെന്നും കിരൺ റിജ്ജു നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പരിശീലകൻ ലൈംഗികാതിക്രമം നടത്തുന്ന ചിത്രങ്ങൾ സിനിമാപ്രവർത്തകനായ വിനോദ് കാപ്രി ട്വിറ്റിലൂടെ കേന്ദ്രമന്ത്രി കിരൺ റിജ്ജുവിെൻറ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.
സുരാജിതിനെ രണ്ടര വർഷം മുമ്പാണ് ഗോവ സ്വിമ്മിങ് ഫെഡറേഷൻ മാപോസയിലെ നീന്തൽ പരിശീലന കേന്ദ്രത്തിൽ നിയമിച്ചത്. മികച്ച ട്രാക്ക് റെക്കോർഡുള്ള വ്യക്തിയായതിനാലാണ് പരിശീലനകനായി നിയമിച്ചതെന്നായിരുന്നു സ്വിമ്മിങ് ഫെഡറേഷെൻറ വാദം.
അന്താരാഷ്ട്ര മത്സരങ്ങളിൽ 12 സ്വർണ മെഡൽ നേടിയ വ്യക്തിയാണ് ഇയാൾ. 1984ൽ ഹോങ്കോങ്ങിൽ നടന്ന ഏഷ്യൻ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ആദ്യമായി സ്വർണം സമ്മാനിച്ചതും സുരാജിത് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.