പനാജി: ഗോവ നിയമസഭയിൽ 17 അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസിൽ നിലവിലെ അംഗസംഖ്യ കേവലം രണ്ട്. അടുത്തവർഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാർട്ടിയുടെ നില പരുങ്ങലിലാക്കിയുള്ള കൊഴിഞ്ഞുപോക്ക്.
നാല് വർഷത്തിനിടെ 15 പേർ പാർട്ടി വിട്ടു. കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡൻറായിരുന്ന അലെയ്ക്സോ റെജിനാൾഡോ ലോറെൻകോയാണ് തിങ്കളാഴ്ച സ്പീക്കർക്ക് രാജിക്കത്ത് നൽകിയത്. തുടർന്ന് കോൺഗ്രസിൽനിന്നും രാജിവെച്ചു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള എട്ടംഗ സ്ഥാനാർഥി പട്ടികയിൽ ലോറെൻകോ ഇടംപിടിച്ചിരുന്നു. മമതയുടെ തൃണമൂലിൽ ചേക്കേറാനാണ് ലോറെൻകോയുടെ നീക്കം. ഇക്കാര്യം അദ്ദേഹം നേരിട്ട് പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.