ന്യൂഡൽഹി: ഗോവയിൽ പുതുവത്സരാഘോഷത്തിന് പിന്നാലെ കോവിഡ് വ്യാപന നിരക്കിൽ വൻ വർധന. പ്രതിദിന രോഗ വ്യാപന നിരക്ക് 10.17 ശതമാനത്തിലെത്തി. തീരദേശങ്ങളിൽ 1,671 പോസിറ്റീവ് കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തത്.
ഡിസംബർ അവസാനം ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾക്കായി നിരവധി വിനോദ സഞ്ചാരികളാണ് ഗോവയിൽ എത്തിച്ചേർന്നത്. ഇതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരാൻ കാരണമായതെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
വടക്കൻ ഗോവയിലെ ബാഗാ ബീച്ചിലൂടെ വിനോദ സഞ്ചാരികൾ നടന്നു പോകുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പ്രചരിച്ചതിന് പിന്നാലെ, കോവിഡ് തരംഗത്തിന് ലഭിച്ച രാജകീയ വരവേൽപ്പാണിതെന്ന് വിമർശനം ഉയർന്നിരുന്നു. നിരവധി വിനോദ സഞ്ചാരികളാണ് പുതുവർഷത്തിൽ ബീച്ചുകളിലും നിശാ ക്ലബ്ബുകളിലുമായി ഒത്തു ചേർന്നത്.
കോവിഡ് വ്യാപനം ഉയർന്ന സാഹചര്യത്തിൽ രാത്രികാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. തീരദേശങ്ങളിലെ സ്കൂളുകളും കോളജുകളും ജനുവരി 26 വരെ അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.