പനാജി: ഗോവയിൽ ബി.ജെ.പിയെ പിന്തുണക്കുന്നവർക്കെല്ലാം മന്ത്രിപദമെന്ന് സൂചന. കോൺഗ്രസിനെ കൈയൊഴിഞ്ഞ് ബി.ജെ.പിയെ പിന്തുണച്ച വിജയ് സർദേശായിയുടെ ഗോവ ഫോർവേർഡ് പാർട്ടിയിലെ മൂന്ന് എം.എൽ.എമാരും മനോഹർ പരീകർ മന്ത്രിസഭയിൽ മന്ത്രിമാരാകും. വിജയ് സർദേശായിക്ക് നഗരാസൂത്രണം, വിദ്യാഭ്യാസം, കല, സാംസ്കാരികം വകുപ്പുകൾ ലഭിക്കുമെന്നാണ് സൂചന.
സുദിൻ ധാവലികറുടെ മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയിലെ മൂന്നു പേരിൽ രണ്ടു പേർക്ക് മന്ത്രിപദവും ഒരാൾക്ക് കോർപറേഷൻ അധ്യക്ഷപദവിയും നൽകാനാണ് ധാരണയെന്ന് അറിയുന്നു. സ്വതന്ത്രന്മാരായ രോഹൻ ഖൗന്തെ, ഗോവിന്ദ് ഗാവഡെ എന്നിവരും മന്ത്രിമാരാകും. പരീകറെ കൂടാതെ നാലു പേരാണ് ബി.ജെ.പിയിൽനിന്ന് മന്ത്രിമാരാകുക. ചൊവ്വാഴ്ചയാണ് മനോഹർ പരീകറുടെ നേതൃത്വത്തിൽ 12 അംഗ മന്ത്രിസഭ അധികാരമേൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.