ന്യൂഡൽഹി: പ്രധാനമന്ത്രിയെ സമൂഹമാധ്യമത്തിലൂടെ വിമർശിച്ച ഗോ എയർ മുതിർന്ന പൈലറ്റിന്‍റെ ജോലി നഷ്ടമായി. പ്രധാനമന്ത്രിയെ ട്വീറ്റുകളിലൂടെ അവഹേളിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ഗോ എയർ അറിയിച്ചു.
ക്യാപ്റ്റൻ പ്രധാനമന്ത്രിയെ വിമർശിച്ച് നിരവധി ട്വീറ്റുകൾ പോസ്റ്റ് ചെയ്തിരുന്നു. എയർലൈൻ പോളിസി അനുസരിച്ച് പൈലറ്റ് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
സീറോ ടോളറൻസ് പോളിസിയാണ് ഗോ എയർ പിന്തുടരുന്നത്. കമ്പനി നിയമപ്രകാരം എല്ലാ ഗോ എയർ ജീവനക്കാർക്കും ഇത് ബാധകമാണ്. സമൂഹമാധ്യമങ്ങളിലെ പെരുമാറ്റവും ഇതിൽ ഉൾപ്പെടും' -ഗോ എയർ പ്രസ്താവനയിൽ അറിയിച്ചു.
തൊഴിലാളികളുടെയോ വ്യക്തികളുടെയോ വ്യക്തിഗത കാഴ്ചകളുമായി കമ്പനിക്ക് ബന്ധമില്ലെന്നും സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ ക്യാപ്റ്റനെ പുറത്താക്കിയതായും േഗാ എയർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.