ന്യൂഡല്‍ഹി: ആളുകളിൽ അധികവും അക്ഷമയും അസഹിഷ്ണുതയും വെച്ചുപുലര്‍ത്തുന്ന കാലത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. മനുഷ്യത്വം എന്നത് മറ്റൊന്നിനെയും അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ കഴിയാത്ത വിധത്തിലേക്ക് മാറി. കാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകൾ നിറഞ്ഞിരിക്കുന്നു. സത്യം എന്നത് വ്യാജ വാര്‍ത്തകളുടെ ഇര മാത്രമായി കഴിഞ്ഞുവെന്നും അമേരിക്കന്‍ ബാര്‍ അസോസിയേഷന്റെ ഡല്‍ഹിയില്‍ നടന്ന കോണ്‍ഫറന്‍സില്‍ സംസാരിക്കവെ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമങ്ങളിലെ ട്രോള്‍ ആക്രമണങ്ങളില്‍നിന്ന് ജഡ്ജിമാര്‍ക്കു പോലും രക്ഷയില്ലാത്ത കാലമാണിത്. ഒരാളുടെ അതേ ആശയം വെച്ചു പുലര്ത്താത്തവരെല്ലാം തന്നെ ട്രോളുകള്‍ക്ക് ഇരയാകുന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന വേളയില്‍ മനുഷ്യത്വത്തെ ഏത് വരിയില്‍ ഉള്‍പ്പെടുത്തണം എന്നത് സംബന്ധിച്ച് അതിന്റെ ശില്പികള്ക്ക് വ്യക്തമായ ആശയമില്ലായിരുന്നു. അക്കാലത്ത് ഇന്റർനെറ്റ് ഇല്ലാതിരുന്നതിനാല്‍ സ്വകാര്യത, സമൂഹമാധ്യമങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള ആശങ്കകളെയും അഭിമുഖീകരിക്കേണ്ടതില്ലായിരുന്നു. സമൂഹമാധ്യമങ്ങള്‍ വ്യാപകമായതോടെ വിവേകപൂര്‍ണമായ ശാസ്ത്രീയ വിശകലനങ്ങള്‍ക്ക് പകരം വെര്‍ച്വല്‍ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോകുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.