മൈസുരു: ജയലളിതയുടെ ആരോഗ്യത്തിനായി 1.61കോടി രൂപ വിലവരുന്ന സ്വർണ്ണവും വെളളിയും ക്ഷേത്രത്തിൽ സമർപ്പിച്ചു. മൈസുരുവിലെ ചാമുണ്ഡി ക്ഷേത്രത്തിലെ ഗണേശ, ഹനുമാൻ വിഗ്രഹങ്ങൾക്കു മുൻപാകെയാണ് ഇത്രയും രൂപ വിലവരുന്ന സ്വർണ്ണവും വെള്ളിയും സമർപ്പിച്ചത്.
ചെന്നൈയിലെ ശ്രീ ജയ പബ്ളിക്കേഷൻസ്, നീലഗിരി ഹിൽസിലെ കോടനാട് എസ്റ്റേറ്റ് എന്നിവരുടെ പേരിലാണ് സംഭാവനകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 42,29,614 രൂപ മൂല്യം വരുന്ന 1689 ഗ്രാം സ്വർണ്ണവും 4582 ഗ്രാം വെള്ളിയും ഗണേശ വിഗ്രഹത്തിനു മുൻപാകെ ശ്രീ ജയ പബ്ളിക്കേഷൻസ് ആണ് സമർപ്പിച്ചത്. കോടനാട് എസ്റ്റേറ്റ് 1,18,47,543രൂപ വിലവരുന്ന 4710 ഗ്രാം സ്വർണ്ണവും 14980 ഗ്രാം വെള്ളിയും ഹനുമാൻ വിഗ്രഹത്തിനു മുൻപാകെയും സമർപ്പിച്ചു. പ്രാദേശിക ആഭരണ വ്യവസായിയുടെ സഹായത്തോടെയാണ് ഇത്രയും രൂപ വിലവരുന്ന സ്വർണ്ണവും വെള്ളിയും ക്ഷേത്രം അധികൃതർ സംഭാവനയായി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു.
ജയലളിതയടെ ആരോഗ്യത്തിനായി അഞ്ചുപേർ ക്ഷേത്രത്തിൽ പ്രത്യേക പുജകൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ക്ഷേത്രത്തിലെ മുഖ്യപുജാരി ശശിശേഖർ ദീഷിത് പറഞ്ഞു. ഇതിൽ ശ്രീജയ പബ്ളിക്കേഷൻസും ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.