നാഗ്പൂർ: പോത്തിന്‍റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് രണ്ടര പവന്റെ സ്വര്‍ണ മാല. നാഗ്പുരിലെ വിഹിം ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച്ച ശസ്ത്രക്രിയ വഴിയാണ് ആഭരണം പുറത്തെടുത്തത്.
കർഷകനായ രാംഹാരി ഭോയാർ തന്റെ ഫാമിൽ നിന്ന് പോത്തിന് കൊടുക്കാനായി സോയാബീൻ കൊണ്ടുവന്നിരുന്നു. രാംഹാരിയുടെ ഭാര്യ ഗീതാബായി ഒരു പ്ലേറ്റിൽ സോയ വച്ച് കൊടുത്തപ്പോൾ മാല അതിലേക്ക് വീഴുകയായിരുന്നു. എന്നാൽ, ഗീതാബായി അത് ശ്രദ്ധിച്ചിരുന്നില്ല. ഉച്ചയോടെയാണ് സ്വർണ്ണ മാല നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. മോഷണം നടന്നിട്ടുണ്ടെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീടാണ് സോയാബീനിനൊപ്പം സ്വർണമാലയും പോത്ത് കഴിക്കുകയായിരുന്നുവെന്ന് മനസിലാക്കിയത്. ഉടനെ പോത്തിനെ മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോയി.
കന്നുകാലികള്‍ പ്ലാസ്റ്റികും, കോയിനുകളും മറ്റ് വസ്തുക്കളും അകത്താക്കിയാല്‍ പുറത്തെടുക്കാന്‍ ശസ്ത്രക്രിയ ചെയ്യുന്നത് സാധാരണമാണ്. പക്ഷേ രണ്ടര ലക്ഷത്തോളം വില വരുന്ന സ്വര്‍ണാഭരണം അത്യപൂര്‍വ്വമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.