ന്യൂഡൽഹി: സ്വർണക്കള്ളക്കടത്ത് കേസ് വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിൽ സുപ്രീംകോടതി വിശദ വാദം കേൾക്കും. കേസിലെ എല്ലാ പ്രതികളുടെയും വാദം കേട്ടശേഷമേ ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കാൻ കഴിയുകയുള്ളൂവെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ള കേസ് ആയതിനാൽ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നത് അംഗീകരിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ വിചാരണ മാറ്റിയാൽ സമാന ഹരജികളുടെ പ്രളയമാവും ഉണ്ടാവുകയെന്ന് കോടതി നിരീക്ഷിച്ചു.
അസാധാരണമായ കേസാണെങ്കിൽ മാത്രമേ വിചാരണ മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റാൻ അനുവദിക്കൂ എന്നും കോടതി വ്യക്തമാക്കി. ജുഡീഷ്യറിയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.