ഇന്‍ഡോര്‍: ആര്‍.എസ്.എസ് മുന്‍ മേധാവി എം.എസ് ഗോള്‍വാള്‍ക്കറെ സംബന്ധിച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിനെതിരെ കേസെടുത്ത് ഇന്‍ഡോര്‍ പൊലീസ്. ഐ.പി.സി സെക്ഷന്‍ 153-A , 469, 500, 505 എന്നിവ പ്രകാരമാണ് ദിഗ് വിജയ് സിങ്ങിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഭിഭാഷകനും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ രാജേഷ് ജോഷിയുടെ പരാതിയിലാണ് പൊലീസ് നടപടി.
ഗോള്‍വാള്‍ക്കറെ ഉദ്ധരിച്ച് നിരവധി പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചിത്രം സിങ് ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ദളിതര്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും മുസ്‌ലിങ്ങള്‍ക്കും തുല്യാവകാശം നല്‍കുന്നതിനേക്കാള്‍ ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഗോള്‍വാള്‍ക്കര്‍ പറയുന്നതായി പോസ്റ്റിൽ ഉണ്ടായിരുന്നു. സിങ്ങിന്റെ ഫേസ്ബുക്ക് പോസ്റ്റ് സംഘ് പ്രവര്‍ത്തകരുടെയും മുഴുവന്‍ ഹിന്ദു സമുദായത്തിന്റെയും മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ആര്‍.എസ്.എസ് നേതാവ് സുനില്‍ അംബേദ്ക്കര്‍ ആരോപിച്ചു. ചിത്രത്തിൽ പറയുന്നത് അടിസ്ഥാന രഹിതമാണെന്നും ഗോൾവാൾക്കർ അത്തരത്തിലുള്ള പരാമര്‍ശം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.