ഹരിയാനയിലെ സ്കൂളുകളിൽ ഇനി ഗുഡ്മോണിങ് ഇല്ല; പകരം ജയ് ഹിന്ദ്

ഛണ്ഡിഗഢ്: വിദ്യാർഥികളിൽ ദേശസ്നേഹം വളർത്തുന്നതിന്റെ ഭാഗമായി ഗുഡ്മോണിങ്ങിന് പകരം ജയ് ഹിന്ദ് ഉപയോഗിച്ച് അധ്യാപകരെ അഭിവാദ്യം ചെയ്യാൻ നിർദേശം നൽകി ഹരിയാന സർക്കാർ. അധ്യാപകരും ജയ് ഹിന്ദ് എന്ന് തന്നെ കുട്ടികളോടും പറയണം. ആഗസ്റ്റ് 15 മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരികയെന്ന് ഹരിയാന സർക്കാറിന്റെ സർക്കുലറിൽ പറയുന്നു.

ഹരിയാന ഡയറക്ടറേറ്റ് ഓഫ് സ്കൂൾ എഡ്യുക്കേഷനാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്. എല്ലാ ജില്ല, ബ്ലോക്ക്തല വിദ്യാഭ്യാസ ഓഫീസർമാർക്കുമാണ് നിർദേശം. ഇതുമായ ബന്ധപ്പെട്ട് പ്രധാനധ്യാപകർ വിദ്യാർഥികൾക്ക് നിർദേശം നൽകണമെന്നും സർക്കുലറിലുണ്ട്.

എല്ലാ ദിവസം ജയ് ഹിന്ദ് എന്ന് അഭിവാദ്യം ചെയ്യുന്നതിലൂടെ കുട്ടികളിൽ ദേശീയ ഐക്യത്തിന്റേയും ബഹുമാനത്തിന്റേയും ചിന്തയുണ്ടാകും. ഇതിലൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം ഉൾപ്പടെ രാജ്യത്തിന്റെ വലിയ പാരമ്പര്യത്തെ കുറിച്ച് അവർക്ക് ഓർമകളുണ്ടാകും. ജയ് ഹിന്ദ് കുട്ടികളിൽ അച്ചടക്കമുണ്ടാക്കുമെന്നും സർക്കുലറിൽ പറയുന്നു.

Tags:    
News Summary - ‘Good morning’ to be replaced by ‘Jai Hind’ in Haryana schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.