ഗൂഗ്ളിന്റെ സ്റ്റാഡിയ കളി മതിയാക്കുന്നു; ഗേമിങ് കമ്പനികൾക്കിത് കെട്ടകാലം

ഗൂഗ്ളിന്റെ ഗേമിങ് സർവീസായ സ്റ്റാഡിയ കളി മതിയാക്കുന്നു. 2023 ജനുവരിയോടെ പൂർണമായും പിൻവാങ്ങും. പ്രതീക്ഷിച്ചത്ര വളർച്ച കൈവരിക്കാനാകാത്തതിനാലാണ് സേവനം അവസാനിപ്പിക്കുന്നതെന്ന് സ്റ്റാഡിയ വൈസ് പ്രസിഡന്റും ജനറൽ മാനേജറുമായ ഫിൽ ഹാരിസൺ പറഞ്ഞു.

ഗൂഗ്ൾ സ്റ്റോർ, സ്റ്റാഡിയി സ്റ്റോറുകളിൽ നിന്ന് വാങ്ങിയ ഉപകരങ്ങളുടെയടക്കം പണം തിരികെ നൽകും. 2023 ജനുവരിക്കകം മുഴുവൻ 'റീഫണ്ടുകളും' പൂർത്തിയാക്കാനാണ് കമ്പനി ആസൂത്രണം ചെയ്യുന്നതെന്ന് ഹാരിസൺ പറഞ്ഞു.

2019 ലാണ് ഗൂഗ്ൾ സ്റ്റാഡിയ തുടങ്ങിയത്. ഗേമിങ് വിപണിയിൽ വലിയ ചലനങ്ങളുണ്ടാക്കുമെന്ന് പ്രതീക്ഷിച്ച വരവായിരുന്നു ഗൂഗ്ളിന്റേത്. മറ്റു ഉപകരണങ്ങളില്ലാതെ തന്നെ സ്മാർട്ട് ഫോണുകളും വെബ് ബ്രൗസറുകളും ഉപയോഗിച്ച് സ്റ്റാഡിയയിൽ കളിക്കാമായിരുന്നു.

എന്നാൽ, സ്റ്റാഡിയയുടെ നില ഭ​ദ്രമല്ലെന്ന സൂചനകൾ 2021 ആയപ്പോഴേക്കും പുറത്തുവന്നിരുന്നു. ഗേമിങ് ആപ്പുകളും നിലനിൽപിനായി പ്രയാസപ്പെടുകയാണ്.

ഗേമിങ് വിപണി താഴേക്കുള്ള പ്രവണത കാണിക്കുന്നതിനാൽ ടെക് ഭീമൻമാരെല്ലാം മേഖലയിൽ നിന്ന് നിക്ഷേപം പിൻവലിക്കുകയാണ്. അതിനിടയിലാണ് സ്റ്റാഡിയയും കളി നിർത്തുന്നത്.

ഉപയോക്താക്കൾക്ക് സ്റ്റാഡിയ ഗേം ലൈബ്രറി 2023 ജനുവരി 18 വരെ ലഭ്യമാകും. ജനുവരി പകുതിക്കകം 'റീഫണ്ടുകൾ' പൂർത്തിയാക്കാനാണ് കമ്പനി ആസൂത്രണം ചെയ്യുന്നത്. അതോടെ സ്റ്റാഡിയയിലെ കളികൾ അവസാനിക്കും. 

Tags:    
News Summary - Google is shutting down its gaming service Stadia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.