ഗാന്ധിനഗര്‍: സെര്‍ച്ച് എഞ്ചിന്‍ ഭീമൻ ഗൂഗ്ളിൻെറ അറിവിനെയും പുരാണത്തിലെ നാരദ മഹര്‍ഷിയെയും താരതമ്യപ്പെടുത്തി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഇന്ന് ഗൂഗിളിന് അറിയാവുന്നതു പോലെ നാരദ മഹര്‍ഷിക്ക് അന്നത്തെ ലോകത്തെ കുറിച്ച് മുഴുവന്‍ അറിയാമായിരുന്നു- അദ്ദേഹം പറഞ്ഞു.
"ഒരുപാട് അറിവുള്ളയാളായിരുന്നു നാരദ മഹര്‍ഷിയെന്നത് ഇന്ന് പ്രസക്തമാണ്. ലോകത്തെ മുഴുവൻ വിവരങ്ങളും അദ്ദേഹത്തിനറിയാമായിരുന്നു. ആ വിവരങ്ങള്‍ അനുസരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. മനുഷ്യൻറെ നന്മക്കായി വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ധര്‍മം. ഗൂഗ്ള്‍ അറിവുകളുടെ ഉറവിടമാണ്. നാരദമഹര്‍ഷിയെ പോലെ. കാരണം ലോകത്തില്‍ സംഭവിക്കുന്ന എല്ലാത്തിനെയും കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു- രൂപാണി വ്യക്തമാക്കി.
വിശ്വ സംവാദ് കേന്ദ്ര സംഘടിപ്പിച്ച ദേവര്‍ഷി നാരദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.