ഗൂഗ്​ൾ വൈസ്​ പ്രസിഡൻറ്​​ സീസർ സെൻ ഗുപ്​ത രാജിവെച്ചു

ന്യൂഡൽഹി: ഗൂഗിളി​‍െൻറ ഡിജിറ്റൽ പേമെൻറ്​ ഗൂഗ്​ൾ പേ, ഇൻറർനെറ്റ്​ വ്യാപന പദ്ധതി നെക്​സ്​റ്റ്​ ബില്യൻ അടക്കം നവീന സംരഭങ്ങൾ കൊണ്ടുവന്ന ഗൂഗ്​ൾ വൈസ്​ പ്രസിഡൻറ്​​ സീസർ സെൻ ഗുപ്​ത 15 വർഷത്തെ സേവനത്തിനു​ ശേഷം രാജിവെച്ചു.

പുതിയ ദൗത്യത്തിനായി രാജിവെക്കുന്നു എന്നാണ്​ ​സിംഗപ്പുർ​ കേന്ദ്രമായി പ്രവർത്തിക്കുന്ന െസൻ ഗുപ്​ത അറിയിച്ചിരിക്കുന്നത്​. അടുത്ത പദ്ധതി അദ്ദേഹം​ വ്യക്തമാക്കിയിട്ടില്ല.

ആഗോള തലത്തിൽ ഇൻറർനെറ്റ്​ ഉപയോഗം ​വ്യാപിപ്പിക്കുന്നതി​‍െൻറ ഭാഗമായി 2015ലാണ്​ നെക്​സറ്റ്​ ബില്യൺ പദ്ധതി ഗൂഗിൾ ആരംഭിക്കുന്നത്​. 2015നും 2020നുമിടയിൽ 150 കോടി ജനങ്ങളാണ്​ പുതുതായി ഇൻറർനെറ്റ്​ ഉപയോഗിക്കാൻ തുടങ്ങിയത്​. 2025നകം 150 കോടി പേർ കൂടെ ഇൻറർനെറ്റ്​ ഉപയോഗിക്കുമെന്ന്​ സെൻ ഗുപ്​ത പ്രഖ്യാപിച്ചിരുന്നു. 

Tags:    
News Summary - Google vice-president Caesar Sengupta steps down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.