ന്യൂഡൽഹി: ഖൊരക്പൂർ ബി.ആർ.ഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞുങ്ങൾ കൂട്ടത്തോടെ മരിച്ച സംഭവത്തിൽ ആശുപത്രിയിലെ ശിശുരോഗ വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോക്ടർ ഖഫീൽ ഖാനെതിരെ പൊലീസ് കുറ്റപ്പത്രം സമർപ്പിച്ചു. കുഞ്ഞുങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് ഖാനെതിരെ വധശ്രമത്തിനും ക്രിമിനൽ ഗൂഢാലോചനക്കുമാണ് കേസ് ചുമത്തിയിട്ടുള്ളെതന്ന് കുറ്റപ്പത്രത്തിൽ പറയുന്നു. അതേസമയം, ഡോക്ടർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന അഴിമതി നടത്തി, സ്വകാര്യാ പ്രാക്ടീസ് നടത്തി എന്നീ കുറ്റങ്ങൾ തെളിവുകളുടെ അഭാവത്തിൽ ഒഴിവാക്കി.
ആഗസ്ത് 10ന് രാത്രി ആശുപത്രിയിൽ ഒാക്സിജൻ വിതരണം നിലച്ചതിനാൽ കുഞ്ഞുങ്ങൾ കൂട്ടത്തോടെ മരിച്ച സംഭവത്തെ തുടർന്നാണ് ആശുപത്രിയിലെ ഡോക്ടർക്കെതിെര കേസെടുത്തത്. ആശുപത്രിയിൽ ഒാക്സിജൻ നിലച്ചപ്പോൾ സമീപത്തുള്ള നഴ്സിങ്ങ് ഹോമുകളിൽ നിന്ന് ഒക്സിജൻ എത്തിച്ച് 100 ലേറെ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച ഡേക്ടറുടെ സേവനത്തിന് ആദ്യം അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. എന്നാൽ കുഞ്ഞുങ്ങൾ മരിച്ച എൻസഫലൈറ്റിസ് വാർഡിെൻറ ചുമതലയുണ്ടായിരുന്ന ഖഫീലിെനതിരെ പിന്നീട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഖഫീലിനെ കൂടാതെ മറ്റ് എട്ടു പേർക്കെതിരെയും കുറ്റം ചുമത്തിയിരുന്നു.
ഒാക്സിജൻ നിലച്ചതാണ് മരണകാരണമെന്നത് അധികൃതർ നിഷേധിക്കുകയും മസ്തിഷ്ക ജ്വരമാണ് സംഭവത്തിനു പിറകിെലന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. അതിനടുത്ത ദിവസങ്ങളിലാണ് ഖാനും മറ്റ് എട്ടു പേർക്കുമെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഖാനും കോളജ് പ്രിൻസിപ്പൽ രാജീവ് മിശ്രക്കുമെതിരെയാണ് ഗൊരഖ്പൂർ സെഷൻസ് കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചത്. ഖാനെതിെരയുള്ള കുറ്റങ്ങൾ തന്നെയാണ് മിശ്രക്കെതിരെയും ചുമത്തിയത്. കൂടാതെ അഴിമതിക്കുറ്റവും രാജീവ് മിശ്രക്കെതിരെയുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.