മൊബൈൽ ടവറിന് ഇനി സർക്കാർ അനുമതി വേണ്ട

ന്യൂഡൽഹി: സ്വകാര്യ ഭൂമിയിലോ കെട്ടിടങ്ങളിലോ മൊബൈൽ ടവർ സ്ഥാപിക്കാനും കേബിൾ വലിക്കാനും ടെലികോം കമ്പനികൾക്ക് ഇനി അധികൃതരുടെ അനുമതി വേണ്ട. കേന്ദ്രസർക്കാർ ചട്ടം ഭേദഗതി ചെയ്തു. വൈദ്യുതി പോസ്റ്റ്, നടപ്പാലം, മേൽപാലം എന്നിവയിൽ മൊബൈൽ റേഡിയോ ആന്റിന സ്ഥാപിക്കുന്നതിനോ കേബിളിടുന്നതിനോ അനുമതി ആവശ്യമില്ല. അതേസമയം, ടവർ എവിടെ സ്ഥാപിക്കുന്നുവെന്ന വിവരം അധികൃതരെ അറിയിക്കണം. കെട്ടിടത്തിന്റെ സുരക്ഷിതത്വം എൻജിനീയർ സാക്ഷ്യപ്പെടുത്തുകയും വേണം.

Tags:    
News Summary - government approval not required for mobile towers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.