ന്യൂഡൽഹി: മോശം സേവനത്തിെൻറ േപരിൽ രണ്ട് െഎ.പി.എസ് ഉദ്യോഗസ്ഥരോട് കേന്ദ്രസർക്കാർ സർവീസിൽ നിന്ന് വിരമിക്കാൻ ആവശ്യപ്പെട്ടു. രാജ് കുമാർ ദേവനാഗൻ, മായങ്ക് ശീൽ ചൗഹാൻ എന്നിവരോടാണ് സർക്കാർ വിരമിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇരുവരും യഥാക്രമം 15,25 വർഷത്തെ സർവീസാണ് പൂർത്തിയാക്കിയത്. 1992ലെ ഛത്തീസ്ഗഢ് കേഡറിലെ ഉദ്യോഗസ്ഥനാണ് രാജ് കുമാർ ദേവനാഗാൻ. എ.ജി.എം.യു.ടി കേഡറിലെ 1998 ബാച്ചിലെ ഉദ്യോഗസ്ഥനാണ് മായങ്ക് ശീൽ ചോഹാൻ. ഇവർ ഇപ്പോൾ േജാലി ചെയ്യുന്ന സംസ്ഥാനങ്ങളുടെ അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര സർക്കാർ നടപടി. പൊതുജന താൽപര്യാർഥമാണ് ഇവരെ സർവീസിൽ നിന്ന് മാറ്റുന്നതെന്ന വിശദീകരണമാണ് സർക്കാർ നൽകുന്നത്.
ഇതിന് മുമ്പ് െഎ.പി.എസ് ഉദ്യോഗസ്ഥർ നിർബന്ധിത വിരമിക്കലിന് വിധേയമായത് 15 വർഷങ്ങൾക്ക് മുമ്പാണ്. അന്ന് കൃത്യവിലോപം ആരോപിച്ചായിരുന്നു െഎ.പി.എസ് ഒാഫീസർമാരെ പുറത്താക്കിയത്. 1958ലെ ആൾ ഇന്ത്യ സർവീസ് ബെൻഫിറ്റ് നിയമത്തിലെ 16(3) വകുപ്പ് പ്രകാരമാണ് ഇത്തരത്തിൽ ഉദ്യോഗസ്ഥരെ പുറത്താക്കാൻ സാധിക്കുക. ഇവർക്ക് മൂന്നു മാസത്തെ നോട്ടീസ് കാലവധി നൽകണമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.