ചൈനയെ സ​ന്തോഷിപ്പിക്കാൻ ദലൈലാമയോടുള്ള നിലപാട്​ മാറ്റമില്ലെന്ന്​ ഇന്ത്യ

ന്യൂഡൽഹി: ചൈനയെ സ​ന്തോഷിപ്പിക്കാനായി ദലൈലാമയോടുള്ള നിലവിലെ നിലപാടിൽ മാറ്റം വരുത്തില്ലെന്ന്​ കേന്ദ്രസർക്കാർ. ദലൈലാമക്ക്​ സ്വന്തം രാജ്യത്ത്​ മതപരമായ അവകാശങ്ങൾ ലഭിക്കണമെന്ന്​ തന്നെയാണ്​ നിലപാടെന്നും സർക്കാർ വ്യക്​തമാക്കി.

ദലൈലാമയുടെ വിഷയത്തിൽ സർക്കാർ നിലപാട്​ വ്യക്​തവും സ്ഥിരതയുള്ളതാണ്​. ഇന്ത്യയിലെ ജനങ്ങൾ ഏറെ ബഹുമാനിക്കുന്നയാളാണ്​ ദലൈലാമ. അദ്ദേഹത്തോടുള്ള നിലപാടിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ദലൈലാമയുമായി ബന്ധപ്പെട്ട്​ പരിപാടികളിൽ നിന്ന്​ വിട്ടുനിൽക്കണമെന്ന്​ സർക്കാർ ഉദ്യോഗസ്ഥർക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയാതായുള്ള വാർത്തകൾ നേരത്തെ പുറത്ത്​ വന്നിരുന്നു. ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായാണ്​ ഇത്തരമൊരു നിർദേശം നൽകിയതെന്നായിരുന്നു വാർത്തകൾ. ഇതിനോട്​ പ്രതികരിക്കുകയായിരുന്നു സർക്കാർ വൃത്തങ്ങൾ.
 

Tags:    
News Summary - Government denies change in stance on Dalai Lama to please China-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.