ന്യൂഡൽഹി: ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും േലാക്സഭാ അംഗവും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ലക്കുമേൽ ജമ്മു-കശ്മീർ െപാതു സുരക്ഷാ നിയമം(പി.എസ്.എ) ചുമത്തി. വിചാരണ കൂടാതെ ആറു മാസം മുതൽ രണ്ടു വർഷം വരെ തടവിലിടാൻ വ്യവസ്ഥകളുള്ള കര ിനിയമമാണ് 81കാരനായ ഫാറൂഖ് അബ്ദുല്ലക്കെതിരെ ചുമത്തിയത്. ഭീകരർക്കും തീവ്രവാദി കൾക്കും മേൽ ചുമത്താറുള്ള നിയമമാണിത്. തുടർ നടപടിയായി ഫാറൂഖ് അബ്ദുല്ലയുടെ ശ്രീ നഗർ ഗുപ്കർ റോഡിലെ വസതി ജയിലായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിട്ടു.
ഫാറൂഖ് അ ബ്ദുല്ലയുടെ അന്യായ തടവിനെതിരെ എം.ഡി.എം.കെ നേതാവ് വൈകോ സമർപ്പിച്ച ഹേബിയസ് കോ ർപസ് ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ, ഞായറാഴ്ച രാത്രി തന്നെ അദ്ദേഹത്തിനെതിരെ പൊതുസുരക്ഷാ നിയമം ചുമത്തുകയായിരുന്നു. ഫാറൂഖ് അബ്ദുല്ലയെ പെങ്കടുപ്പിച്ച് 15ന് തമിഴ്നാട്ടിൽ റാലി നടത്താനാണ് വൈകോ ഹരജി നൽകിയത്.
എന്നാൽ, പരിപാടിയുടെ പിറ്റേന്നാണ് സുപ്രീംകോടതി കേസ് പരിഗണിച്ചത്. തിങ്കളാഴ്ച കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു. നോട്ടീസ് അയക്കാതിരിക്കാൻ സോളിസിറ്റർ ജനറൽ പരമാവധി ശ്രമിച്ചെങ്കിലും രണ്ടാഴ്ചക്കകം മറുപടി നൽകാൻ കോടതി നിർദേശിച്ചു. ഫാറൂഖ് അബ്ദുല്ലക്കുവേണ്ടി ഹരജി സമർപ്പിക്കാൻ വൈകോക്ക് അവകാശമില്ലെന്നായിരുന്നു കേന്ദ്ര സർക്കാറിെൻറ വാദം. നിലവിലെ തടങ്കലിനെ സുപ്രീംകോടതിയിൽ ന്യായീകരിക്കാൻ സർക്കാറിെൻറ പക്കൽ രേഖകളൊന്നുമില്ലെന്ന് വ്യക്തമായ ഘട്ടത്തിലാണ് ഫാറൂഖ് അബ്ദുല്ലക്കുമേൽ കരിനിയമം ചുമത്തുന്നത്. ഫാറൂഖ് അബ്ദുല്ലയുടെ പിതാവും ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ശൈഖ് അബ്ദുല്ല കൊണ്ടുവന്നതാണ് പി.എസ്.എ എന്ന കരിനിയമം.
വൃക്കമാറ്റ ശസ്ത്രക്രിയക്കും ഹൃദയ ശസ്ത്രക്രിയക്കും വിധേയനായ പ്രമേഹ രോഗിയായ ഫാറൂഖ് അബ്ദുല്ലക്ക് പേസ് മേക്കറും ഘടിപ്പിച്ചിട്ടുണ്ട്. ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തു കളഞ്ഞ ആഗസ്റ്റ് അഞ്ചിന് ഫാറൂഖ് അബ്ദുല്ലയെ വീട്ടുതടങ്കലിലാക്കിയെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അത്തരമൊരു നടപടി എടുത്തിട്ടില്ലെന്നുപറഞ്ഞ് പാർലമെൻറിനെ തെറ്റിദ്ധരിപ്പിച്ചിരുന്നു. അദ്ദേഹം വീട്ടു തടങ്കലിലോ കസ്റ്റഡിയിലോ അല്ലെന്ന് മൂന്നു തവണ ലോക്സഭയിൽ ആവർത്തിച്ച അമിത് ഷാ അദ്ദേഹം വീട്ടിലാണെന്നും തോക്ക് ചൂണ്ടി ലോക്സഭയിൽ കൊണ്ടുവന്നിരുത്താൻ തങ്ങൾക്ക് കഴിയില്ലെന്നും പ്രതിപക്ഷെത്ത പരിഹസിക്കുകയും ചെയ്തിരുന്നു. ഫാറൂഖ് അബ്ദുല്ലക്കെതിരെ പി.എസ്.എ ചുമത്തിയതിനെ ഗുലാം നബി ആസാദ്, അസദുദ്ദീൻ ഉൈവസി തുടങ്ങിയ നേതാക്കൾ അപലപിച്ചു.
വീട്ടുതടങ്കലിനെ ചോദ്യംെചയ്ത് ആരെങ്കിലും കോടതിയെ സമീപിച്ചാൽ പൊതു സുരക്ഷാ നിയമം ചുമത്തുമെന്ന സന്ദേശം കശ്മീരിലെ നേതാക്കൾക്ക് നൽകാനാണ് ഫാറൂഖിനെതിരായ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹേബിയസ് കോർപസ് ഹരജിയുമായി ഡൽഹി ഹൈകോടതിയെ സമീപിച്ച കശ്മീരിലെ യുവ നേതാവ് ഷാ ഫൈസൽ സ്വന്തം നിലക്ക് ഹരജി പിൻവലിച്ചത് ഇത്തരമൊരു ഭീഷണിയുടെ സമ്മർദത്താലാണെന്നും സൂചനയുണ്ട്.
പി.എസ്.എ-എൻ.എസ്.എയുടെ കശ്മീർ വകഭേദം
1978ലാണ് ആദ്യമായി പൊതുസുരക്ഷാ നിയമം ജമ്മു-കശ്മീരിൽ നടപ്പാക്കിയത്. കശ്മീരിൽ പി.എസ്.എ എന്നറിയപ്പെടുന്ന ഇൗ നിയമത്തിെൻറ ദേശീയ വകഭേദമാണ് ദേശീയ സുരക്ഷാ നിയമം (എൻ.എസ്.എ). ജമ്മു-കശ്മീരിലെ വനം കടത്തുകാരെ പിടികൂടാൻ ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന ഇൗ നിയമം കശ്മീരി യുവാക്കളെ വിചാരണ കൂടാതെ അറസ്റ്റ് ചെയ്യാൻ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി പിന്നീട് പരാതി ഉയർന്നിരുന്നു. എന്നാൽ, തീവ്രവാദികൾക്കും ഭീകരവാദികൾക്കുമെതിരെയാണ് ഉപയോഗിക്കുന്നതെന്ന് മാറിവന്ന സർക്കാറുകൾ ന്യായീകരിക്കുകയും ചെയ്തു.
ഇതേ തുടർന്നാണ് നിയമത്തിെൻറ കാഠിന്യം കുറക്കാനെന്നു പറഞ്ഞ് 2010ൽ ഒരു ഭേദഗതി കൊണ്ടുവന്നത്. അതനുസരിച്ച് ഇൗ നിയമത്തിന് കീഴിൽ ആദ്യമായി അറസ്റ്റിലാകുന്നവരെ വിചാരണയില്ലാതെ രണ്ടു വർഷത്തിനു പകരം ആറു മാസം വരെ തടവിൽ വെക്കാമെന്നാക്കി. എന്നാൽ, തടവിലിട്ടയാളുടെ സ്വഭാവത്തിൽ മാറ്റമൊന്നും കണ്ടില്ലെങ്കിൽ രണ്ടു വർഷം വരെ തടവ് നീളുമെന്നും കൂട്ടിച്ചേർത്തു. ക്രമസമാധാന ഭീഷണിയുടെ പേരിലുള്ള അറസ്റ്റിന് ആറുമാസവും രാജ്യത്തിെൻറ സുരക്ഷക്ക് ഭീഷണിയെന്ന നിലയിലുള്ള അറസ്റ്റിന് രണ്ടു വർഷവും തടവിലിടുമെന്നാണ് ഒൗദ്യോഗിക ഭാഷ്യം.
Amazing, when one considers that PM Modi himself met Farooq Abdullah and Omar Abdullah just before they announced #370 restrictions and detentions.....The govt should explain why it considers him a PSA threat now. https://t.co/6ck3qdmLdW pic.twitter.com/uznVEcmJrc
— Suhasini Haidar (@suhasinih) September 16, 2019
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.