പുതിയ നാണയങ്ങളുടെ നിര്‍മിതി നിറുത്തിവെച്ചു

മുംബൈ: പുതിയ നാണയങ്ങളുടെ നിര്‍മിതി നിറുത്തിവെച്ചു. തിങ്കളാഴ്ച മുതലാണ് നോയിഡ, കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ നാണയശാലകള്‍ നിര്‍മാണം നിറുത്തിയത്. വിതരണം ചെയ്യാത്ത നാണയങ്ങള്‍ ഗോഡൗണുകളില്‍ കെട്ടികിടക്കുന്നത് കാരണമായി പറയപ്പെടുന്നു.

നിലവില്‍ 250 കോടി നാണയങ്ങള്‍ ഇനിയും വിതരണം ചെയ്യാതെ കെട്ടികിടക്കുന്നുവെന്നാണ് കണക്ക്. റിസര്‍വ് ബാങ്കാണ് വിതരണം ചെയ്യെണ്ടത്. നാണയ ക്ഷാമം ഇല്ലാത്തതിനാല്‍ നിര്‍മാണം നിറുത്തിയത് ബാധിക്കുകയില്ലെന്ന് റിസര്‍വ് ബേങ്ക് വൃത്തങ്ങള്‍ പറഞ്ഞു. പ്രശ്നപരിഹാരത്തിന് കേന്ദ്രത്തിന്‍െറ ഇടപെടല്‍ അധികൃതര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

Tags:    
News Summary - The government has halted minting of Rs 1, 2 & 5 coins -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.