രാജ്യത്ത് വരും മാസങ്ങളിൽ പണപ്പെരുപ്പം കുറയാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തികകാര്യ സെക്രട്ടറി

ന്യൂഡൽഹി: രാജ്യത്ത് സർക്കാരും കേന്ദ്ര ബാങ്കും വിലക്കയറ്റം കുറക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതിനാൽ വരും മാസങ്ങളിൽ പണപ്പെരുപ്പം കുറയാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി അജയ് സേത്ത് പറഞ്ഞു. പണപ്പെരുപ്പം കുറക്കുന്നതിനാവശ്യമായ എല്ലാ സാമ്പത്തിക നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പണപ്പെരുപ്പം കുറക്കാന്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ചും സേത്ത് വിശദീകരിച്ചു. അവശ്യ സാധനങ്ങളുടെ വില ഉയർന്നത് ഭാഗികമായി പണപ്പെരുപ്പവും ഉയരാന്‍ കാരണമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സാധനങ്ങൾക്ക് ഉയർന്ന ചരക്ക് വിലയേർപ്പെടുത്തുന്നതെല്ലാം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് വെല്ലുവിളിയാകുന്നതായും അദ്ദേഹം പറഞ്ഞു.

സർക്കാറിന്‍റെ പുതിയ കണക്കുകൾ പ്രകാരം ഇന്ധനത്തിന്റെയും ഭക്ഷ്യ എണ്ണയുടെയും വിലവർധന കാരണം പണപ്പെരുപ്പം ഏപ്രിലിൽ 7.79 ശതമാനമായി ഉയർന്നിരുന്നു.

Tags:    
News Summary - Government Hopes Inflation To Moderate In Near Future, Says Top Official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.