ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ഗരീബ് രഥ് ട്രെയിനുകളുടെ സർവീസ് നിർത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. ടൈംസ് ന ൗ ആണ് വാർത്ത പുറത്ത് വിട്ടത്. സാധാരണക്കാർക്കും എ.സി ട്രെയിനുകളിലെ യാത്ര സാധ്യമാക്കുന്നതിനാണ് റെയിൽവേ ഗരീ ബ് രഥ് ട്രെയിനുകൾ അവതരിപ്പിച്ചത്.
ഗരീബ് രഥ് ട്രെയിനുകൾക്കായി കോച്ചുകൾ നിർമിക്കുന്നത് റെയിൽവേ നേരത്തെ തന്നെ നിർത്തിയിരുന്നു. ഗരീബ് രഥ് ട്രെയിനുകൾ മെയിൽ അല്ലെങ്കിൽ എകസ്പ്രസ് ട്രെയിനുകളാക്കി മാറ്റാനാണ് സർക്കാറിൻെറ പദ്ധതി.
2006ൽ ലാലു പ്രസാദ് യാദവാണ് എ.സി ത്രീ ടയർ കോച്ചുകളുമായി ഗരീബ് രഥ് ആരംഭിച്ചത്. ബീഹാറിലെ സഹർസയിൽ നിന്നും അമൃതസറിലേക്കായിരുന്നു ആദ്യത്തെ ഗരീബ് രഥ് ട്രെയിൻ സർവീസ് നടത്തിയത്. കേരളത്തിൽ കൊച്ചുവേളിയിൽ നിന്ന് ലോക്മാന്യതിലകിലേക്ക് ഗരീബ് രഥ് സർവീസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.