മണിപ്പൂർ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയാറെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: മണിപ്പൂർ സംഘർഷം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയാറാണെന്ന് കേന്ദ്രസർക്കാർ. വർഷകാല സമ്മേളനത്തിനിടെ പ്രശ്നം ചർച്ച ചെയ്യാമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. രണ്ട് മാസമായി മണിപ്പൂരിൽ തുടരുന്ന സംഘർഷമുൾപ്പടെ ഏത് വിഷയവും പാർലമെന്റിൽ ചർച്ച ചെയ്യാൻ തയാറാണെന്ന് പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

മണിപ്പൂർ പ്രശ്നത്തിൽ ചർച്ച വേണമെന്ന് നേരത്തെ ത​ന്നെ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. മെയ് മൂന്നിന് മണിപ്പൂരിൽ സംഘർഷം ഉടലെടുത്തത് മുതൽ പ്രധാനമന്ത്രി ഇക്കാര്യത്തിൽ പ്രതികരിക്കണമെന്നും പാർട്ടി നിലപാടെടുത്തിരുന്നു. എന്നാൽ, ഇതുവരെ ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണം പുറത്ത് വന്നിട്ടില്ല.

ജനാധിപത്യത്തിന്റെ അമ്മയെന്നാണ് ഇന്ത്യൻ ജനാധിപത്യത്തെ വിശേഷിപ്പിക്കുന്നത്. പക്ഷേ ഇന്ത്യയിൽ പ്രധാനമന്ത്രി ഒന്നും സംസാരിക്കുന്നില്ല. നിർണായകമായ വിഷയങ്ങൾ പാർലമെന്റിൽ ഉയർത്താൻ മറ്റ് പാർട്ടികളെ സമ്മതിക്കുന്നുമില്ലെന്നായിരുന്നു ഇതുസംബന്ധിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ വിമർശനം.  

Tags:    
News Summary - Government Says Ready To Discuss Manipur Situation In Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.