മുത്തലാഖ്​ ഒാർഡിനൻസിന്​ നീക്കം

ന്യൂ​ഡ​ൽ​ഹി: മു​ത്ത​ലാ​ഖ്​ ക്രി​മി​ന​ൽ കു​റ്റ​മാ​ക്കി ഒാ​ർ​ഡി​ന​ൻ​സ്​ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ നീ​ക്കം. ​പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന്​ രാ​ജ്യ​സ​ഭ​യി​ൽ മു​ത്ത​ലാ​ഖ്​ ബി​ൽ പാ​സാ​ക്കാ​ൻ ക​ഴി​യാ​തെ​പോ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ത്. 

മു​ത്ത​ലാ​ഖ്​ ബി​ൽ പ്ര​തി​പ​ക്ഷ ഭേ​ദ​ഗ​തി​ക​ൾ ത​ള്ളി ശ​ബ്​​ദ​വോ​േ​ട്ടാ​ടെ ലോ​ക്​​സ​ഭ​യി​ൽ പാ​സാ​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ സാ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ബി​ൽ​ സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന​ക്ക്​​ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി​ക്ക്​ വി​ട​ണ​മെ​ന്ന്​ രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. ബ​ഹ​ളം​മൂ​ലം ച​ർ​ച്ച​ക്കെ​ടു​ക്കാ​നും ക​ഴി​ഞ്ഞി​ല്ല. 

മു​ത്ത​ലാ​ഖ്​ ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ അ​ഭി​പ്രാ​യം തേ​ടി​യ ഭൂ​രി​പ​ക്ഷം സം​സ്​​ഥാ​ന​ങ്ങ​ളും അ​നു​കൂ​ല​മാ​യാ​ണ്​ പ്ര​തി​ക​രി​ച്ച​തെ​ന്നും ബി​ല്ലി​​ന്​ അ​ടു​ത്ത പാ​ർ​ല​മ​​െൻറ്​ സ​മ്മേ​ള​ന​ത്തി​ൽ അം​ഗീ​കാ​രം നേ​ടാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു. മു​ത്ത​ലാ​ഖ്​ ചെ​യ്യു​ന്ന പു​രു​ഷ​ന്​ മൂ​ന്നു​വ​ർ​ഷം ത​ട​വും പി​ഴ​യും വി​ധി​ക്കു​ന്ന​താ​ണ്​ ബി​ൽ. കോ​ൺ​ഗ്ര​സ്, ഇ​ട​തു പാ​ർ​ട്ടി​ക​ൾ, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, ആ​ർ.​ജെ.​ഡി, മു​സ്​​ലിം​ലീ​ഗ്​ തു​ട​ങ്ങി വി​വി​ധ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ബി​ല്ലി​ലെ വ്യ​വ​സ്​​ഥ​ക​ളെ ശ​ക്​​ത​മാ​യി എ​തി​ർ​ത്തി​രു​ന്നു.

Tags:    
News Summary - Government to take decision on ordinance to criminalise 'triple talaq'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.