ഭരണം കാവിപുതച്ചു ഭസ്മംപൂശി നിൽക്കുകയും ന്യൂനപക്ഷ വിരുദ്ധ സാമുദായിക പ്രേമത്തിെൻ റയും കപടദേശീയതയുടെയും വികാരങ്ങളിലൂന്നിയ ചർച്ചകളിൽ ജനതയെ തളച്ചിടുേമ്പാൾ സാ മ്പത്തികമാന്ദ്യത്തിെൻറ വലിയ കെടുതികൾക്കു മറക്കുട പിടിക്കുക കൂടിയാണ് ബി.ജെ.പിയും മോദിസർക്കാറും ചെയ്യുന്നത്. അഞ്ചു ട്രില്യൺ ഡോളറിെൻറ സമ്പദ് വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുമെന്ന് പ്രഖ്യാപിച്ചാണ് രണ്ടാമൂഴത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അരങ്ങേറ്റം കുറിച്ചത്. പക്ഷേ, ആറുവർഷം മുമ്പ് രണ്ടക്ക വളർച്ചയിലേക്ക് കുതിക്കാനൊരുങ്ങി ഒമ്പതു ശതമാനം വരെയത്തിയ വളർച്ചനിരക്ക് ഇപ്പോൾ നേർപകുതിയിലേക്ക് ഇടിഞ്ഞുവീണിരിക്കുന്നു. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിൽ ചൈനയോട് മത്സരിക്കുന്നതിെൻറ വീമ്പു പറയാൻ സർക്കാറിലുള്ളവർക്ക് ഇന്ന് സാധിക്കുന്നില്ല.
പലവിധത്തിലാണ് വീഴ്ചകൾ. ഉപഭോക്തൃ വിപണിയിൽ മരവിപ്പ്. കാർ വിൽപന മൂന്നിലൊന്നു കണ്ട് ഇടിഞ്ഞു. കെട്ടിപ്പൊക്കിയ ബഹുനില പാർപ്പിട സമുച്ചയങ്ങളിൽ ഫ്ലാറ്റ് വാങ്ങാൻ ആളില്ലാത്ത അവസ്ഥ. പണി പൂർത്തിയാക്കാൻ റിയൽ എസ്റ്റേറ്റുകാർക്ക് കഴിയാത്ത സ്ഥിതി.
ആഭ്യന്തര ഉൽപാദന വളർച്ചയുടെ ഏറ്റവും സുപ്രധാന അളവുകോൽ നിർമാണ മേഖലയിലാണ്. അവിടെ മാന്ദ്യം. കാർഷിക രംഗത്ത് മുരടിപ്പ്. തൊഴിലില്ലായ്മ നാലര പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിൽ. നോട്ട് അസാധുവാക്കിയ നേരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനങ്ങൾ വെറും സ്വപ്നാടനമാണെന്ന് ജനം അനുഭവിച്ചറിഞ്ഞു. ധിറുതി പിടിച്ചു ജി.എസ്.ടി നടപ്പാക്കിയതിെൻറ പൊല്ലാപ്പുകൾ വ്യാപാരി സമൂഹവും ഉപയോക്താവും ഒരുപോലെ അനുഭവിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.