മൻമോഹൻ സിങ്ങിനുള്ള പ്രത്യേക സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു

ഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനുള്ള പ്രത്യേക സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു. എസ്.പി.ജി (സ്പെഷൽ പ്രൊട ്ടക്ഷൻ ഗ്രൂപ്) ആയിരുന്നു മൻമോഹൻ സിങ്ങിന്‍റെ സുരക്ഷ ഏറ്റെടുത്തിരുന്നത്. ഇനിമുതൽ ഇസെഡ് പ്ലസ് വിഭാഗം സുരക്ഷയാണ് മുൻ പ്രധാനമന്ത്രിക്ക് ഉണ്ടാവുക.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കൾക്കാണ് എസ്.പി.ജി സുരക്ഷ നൽകുന്നത്. ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് മാത്രമാകും രാജ്യത്ത് എസ്.പി.ജി സുരക്ഷ.

മുൻ പ്രധാനമന്ത്രിമാരായ എച്ച്.ഡി. ദേവഗൗഡ, വി.പി. സിങ് എന്നിവരുടെ എസ്.പി.ജി സുരക്ഷയും മുൻകാലങ്ങളിൽ ഒഴിവാക്കിയിരുന്നു. മുൻ പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങൾക്കും എസ്.പി.ജി സുരക്ഷ ഒരുക്കുന്നുണ്ട്. അതേസമയം, തനിക്ക് എസ്.പി.ജി സുരക്ഷ ആവശ്യമില്ലെന്ന് മൻമോഹൻ സിങ്ങിന്‍റെ മകൾ നേരത്തെ അറിയിച്ചിരുന്നു.

3000ത്തോളം ഉദ്യോഗസ്ഥരാണ് എസ്.പി.ജിയിൽ ഉള്ളത്.

Tags:    
News Summary - Government Withdraws Top Security (SPG) Cover To Manmohan Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.