ന്യൂഡൽഹി: ശിരോവസ്ത്രവുമായി ബന്ധപ്പെട്ട് കേരളഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന പ്രസ്താവനകൾ ആർ.എസ്.എസിന് ഊർജംനൽകുന്നതാണെന്ന് ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെകട്ടറി ആനി രാജ. ഗവർണർ മുസ്ലിം വിഭാഗത്തെ തുടർച്ചയായി അധിക്ഷേപിക്കുകയാണ്.
ഭരണഘടനയെ നിഷേധിച്ച് ഗവർണർ നടത്തുന്ന പ്രസ്താവനകളെ രാഷ്ട്രപതി ഗൗരവത്തോടെ കാണണമെന്നും ആനി രാജ ആവശ്യപ്പെട്ടു. മുസ്ലിം സ്ത്രീകൾ ഉന്നതിയിൽ എത്തുന്നതിലും പഠനത്തിൽ മികവ് പുലർത്തുന്നതിലും ആർ.എസ്.എസിന് വലിയ അസഹിഷ്ണുതയുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു നിലപാട് സീകരിക്കുന്നത്. ശിരോവസ്ത്രം ഇത്രയും വലിയ പ്രശ്നമാക്കിയത് കർണാടക സർക്കാറാണ്. തുടക്കത്തിൽതന്നെ അത് പരിഹരിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നും ആനി രാജ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.