സംസ്ഥാന ഗവർണർമാരെ രൂക്ഷമായി വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. അവർക്ക് വായ മാത്രമേ ഉള്ളൂവെന്നും ചെവിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
രാഷ്ട്രീയ രംഗത്തെ ഗവർണർമാരുടെ പങ്കിനെകുറിച്ച് അടുത്തിടെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് നടത്തിയ നിരീക്ഷണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർമാർ രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് ഫെബ്രുവരിയിൽ മുതിർന്ന കോടതി വ്യക്തമാക്കിയിരുന്നു. ഓൺലൈൻ ചൂതാട്ട നിരോധന ബിൽ മാസങ്ങൾക്കുശേഷം ഗവർണർ ആർ.എൻ. രവി സർക്കാറിന് തിരിച്ചയച്ചതിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് സ്റ്റാലിന്‍റെ പ്രതികരണം.
കഴിഞ്ഞ ഒക്ടോബറിൽ പാസാക്കിയ ബില്ലാണ് കൂടുതൽ വിശദീകരണം തേടി ഗവർണർ തിരിച്ചയച്ചത്. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഓൺലൈൻ ചൂതാട്ട ഗെയിമുകൾ നിരോധിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ബിൽ നിയമമാകുന്നതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓൺലൈൻ ഗെയിമുകളും ഏതുതരത്തിലുള്ള പരസ്യവും പ്രചാരണവും നിയമവിരുദ്ധമാകും.
പല സംസ്ഥാനങ്ങളിലും ഗവർണറും സർക്കാറും തമ്മിലുള്ള ഭിന്നത വർധിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.