ശ്രീനഗർ: പൊട്ടിത്തെറിയുടെ വക്കിലെത്തിനിൽക്കുന്ന ജമ്മു കശ്മീരിനെ രക്ഷപ്പെടുത്തണെമങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് മുൻ മുഖ്യമന്ത്രിയും എം.പിയുമായ ഫാറൂഖ് അബ്ദുല്ല. ‘‘നാഷനൽ കോൺഫറൻസ് രാഷ്ട്രപതി ഭരണത്തെ അനുകൂലിക്കാത്ത പാർട്ടിയാണെങ്കിലും ഇപ്പോൾ അതല്ലാതെ പോംവഴിയില്ല. കശ്മീർ ദുരന്തത്തിെൻറ വക്കിലാണ്. രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിൽ വർഗീയ അസ്വാസ്ഥ്യങ്ങളുണ്ടാവാതിരിക്കണമെങ്കിൽ രാഷ്ട്രപതി ഭരണം അനിവാര്യമാണ്’’ -അദ്ദേഹം പറഞ്ഞു. കശ്മീർ പ്രശ്നത്തിന് സമാധാനപരമായ പരിഹാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് ശ്രീനഗർ ഉപതെരഞ്ഞെടുപ്പിൽ ജയിച്ചശേഷം അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ മനസ്സിലായതായും ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.