ബംഗളൂരു: തുമകുരു ജില്ലയിലെ ഗവ. റെസിഡൻഷ്യൽ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ 14കാരി വ്യാഴാഴ്ച ചിക്കബല്ലപുര ആശുപത്രിയിൽ എട്ടുമാസം പ്രായമുള്ള ആൺകുട്ടിക്ക് ജന്മം നൽകി. സംഭവവുമായി ബന്ധപ്പെട്ട് പോക്സോ കേസ് രജിസ്റ്റർചെയ്ത പൊലീസ് പ്രതിയെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. ഹോസ്റ്റൽ വാർഡനെ സസ്പെൻഡ് ചെയ്തു. ഇതുവരെ ആരേയും അറസ്റ്റു ചെയ്തിട്ടില്ല.
ചിക്കബല്ലപുര ജില്ലയിലെ ബാഗെപള്ളി സ്വദേശിയായ കുട്ടി വീട്ടിലെത്തി വയറുവേദനയാവുന്നതായി അറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് ഗർഭമാണെന്ന് അറിഞ്ഞത്. വൈകാതെ കുട്ടി പ്രസവിക്കുകയുംചെയ്തു. എട്ടാം മാസം പ്രസവിച്ചതിനാൽ നവജാത ശിശുവിന് തൂക്കക്കുറവ് ഉണ്ടെങ്കിലും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.