ന്യൂഡൽഹി: രാജ്യത്തെ 32 സ്വകാര്യ മെഡിക്കൽ കോളജുകളിൽ രണ്ടു വർഷത്തേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത് കേന്ദ്രസർക്കാർ നിരോധിച്ചു. ഒരോ കോളജുകളും സെക്യൂരിറ്റി നിക്ഷേപമായി നൽകിയ രണ്ടു കോടി രൂപ കണ്ടുകെട്ടാനും തീരുമാനിച്ചു. നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് അവിടെ തുടരാം.
പഠന സൗകര്യങ്ങളുടെ അപര്യാപ്ത ഇൗ കോളജുകളിൽ ഉണ്ടെന്ന പരിശോധനാ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് തീരുമാനെമടുത്തത്. എന്നാൽ തീരുമാനം കോളുകളിൽ പഠിക്കുന്ന 40,000ഒാളം വരുന്ന കുട്ടികളെ ബാധിക്കില്ലെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിൻറ് സെക്രട്ടറി അരുൺ സിംഗാൾ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ൈവദ്യ ബിരുദ പഠനരംഗത്ത് ഇന്ത്യയിൽ വൻ വിവാദങ്ങളാണ് അരങ്ങേറുന്നത്. സ്വകാര്യ മെഡിക്കൽ കോളജുകളുടെ വളർച്ച പഠന നിലവാരത്തെ മോശമായി ബാധിക്കുകയും രംഗത്ത് അഴിമതി കൊടികുത്തി വാഴുന്നതിനും ഇടയാക്കിയിട്ടുണ്ട്.
വൈദ്യ പഠനം–കോളജുകളുടെ നിലവാരം എന്നിവ പരിശോധിക്കുന്ന മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയുടെ മേൽ ആരോപിക്കപ്പെട്ട അഴിമതികളെ കുറിച്ച് അന്വേഷിക്കുന്നതിന് 2016 മെയിൽ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് എം.എൽ ലോധ അധ്യക്ഷനായി മേൽനോട്ട കമിറ്റി രൂപീകരിച്ചിരുന്നു. ആസമയത്ത് മെഡിക്കൽ ബിരുദ പഠനത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് 109 പുതിയ കോളജുകൾ എം.സി.െഎയെ സമീപിച്ചിരുന്നു. പരിശോധന നടത്തി 17 കോളജുകൾക്ക് മാത്രമാണ് എം.സി.െഎ അനുവാദം നൽകിയിരുന്നത്. എന്നാൽ മേൽ നോട്ട സമിതി എം.സി.െഎയുടെ തീരുമാനം പുനഃപരിശോധിച്ച് 34 കോളജുകൾക്ക് കൂടി വിദ്യാർഥികളെ പ്രേവശിപ്പിക്കാൻ അനുമതി നൽകിയിരുന്നു. ഇത് പാനലും എം.സി.െഎയും തമ്മിലുള്ള തർക്കത്തിന് വഴിവെച്ചു.
വിദ്യാർഥികളെ പ്രവേശിപ്പിക്കാനാവശ്യമായ എല്ലാ മാനദണ്ഡങ്ങളും പൂർത്തീകരിക്കാമെന്ന ഉറപ്പിലാണ് 34 കോളജുകൾക്ക് അനുവാദം നൽകിയിരുന്നത്. അതിനു സാധിച്ചില്ലെങ്കിൽ രണ്ടു വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തുമെന്നും സെക്യൂരിറ്റി നിക്ഷേപം പിഴയായി ഒടുക്കേണ്ടി വരുമെന്നും പാനൽ കോളജുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.