അന്താരാഷ്​ട്ര വിമാനങ്ങൾക്കുള്ള വിലക്ക്​ ഏപ്രിൽ 30 വരെ തുടരും

ന്യൂഡൽഹി: രാജ്യത്ത്​ അന്താരാഷ്​ട്ര വിമാനങ്ങൾക്കുള്ള വിലക്ക്​ ഏപ്രിൽ 30 വരെ തുടരും. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ്​ ഉത്തരവിറക്കിയത്​. കോവിഡ്​ പശ്​ചാത്തലത്തിലാണ്​ തീരുമാനം.

അതേസമയം, കാർഗോ വിമാനങ്ങളുടെ സർവീസ്​ തുടരും. ഡി.ജി.സി.എ അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങൾ​ സർവീസ്​ നടത്തും. ​പ്രത്യേക റൂട്ടുകളിൽ സർവീസുകൾക്കും അനുമതിയുണ്ടാവുമെന്ന്​ അധികൃതർ വ്യക്​തമാക്കി.

രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ ലോക്​ഡൗണിന്​ പിന്നാലെ ​മേയിൽ തന്നെ പുനഃരാരംഭിച്ചിരുന്നു. ഘട്ടം ഘട്ടമായി ആഭ്യന്തര വിമാന സർവീസ്​ ഉയർത്തുകയും ചെയ്​തിരുന്നു. എന്നാൽ, അന്താരാഷ്​ട്ര റൂട്ടുകളിൽ വന്ദേഭാരത്​ ദൗത്യത്തിന്‍റെ ഭാഗമായുള്ള വിമാനങ്ങളും ഡി.ജി.സി.എ അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങളുമാണ്​ സർവിസ്​ നടത്തുന്നത്​.

Tags:    
News Summary - Govt extends suspension of international commercial passenger flights till April 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.