ബംഗളൂരു: കോൺഗ്രസ്-ജനതാദൾ സഖ്യ സർക്കാറിനെ അട്ടിമറിക്കാനാണ് തന്‍റെ ഫോൺ ചോർത്തിയതെന്ന ആരോപണവുമായി കർണാടക മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വര. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രാലയവും ഇത് ചെയ്തതെന്ന് അറിയില്ല. അവരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. എന്തിനാണ് തന്‍റെ ഫോൺ ഇത്തരത്തിൽ ചോർത്തിയതെന്നും അദ്ദേഹം ചോദിച്ചു.
കർണാടകയിലേയും മധ്യപ്രദേശിലേയും സർക്കാറുകളെ അട്ടിമറിക്കാനാണ് ഫോൺ ചോർത്തിയിരിക്കുന്നത്. ഇന്ന് എന്‍റെ ഫോൺ ചോർത്തി നാളെ ആരുടെ ഫോൺ വേണമെങ്കിലും ഇത്തരത്തിൽ ചോർത്താമെന്ന് അദ്ദേഹം പറഞ്ഞു.പരമേശ്വരക്ക് പുറമേ മുൻ മുഖ്യമന്ത്രിമാരായ എച്ച്.ഡി കുമാരസ്വാമി, സിദ്ധരാമയ്യ എന്നിവരുടെ സെക്രട്ടറിമാരുടെ ഫോണും ചോർത്തിയിട്ടുണ്ട്. ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡയുടെ സെക്രട്ടറിയുടെ ഫോണും ചോർത്തിയെന്നാണ് റിപ്പോർട്ടുകൾ.
17 എം.എൽ.എമാർ കൂറുമാറിയതിനെ തുടർന്നാണ് കർണാടകയിൽ അധികാരത്തിലുണ്ടായിരുന്ന ജെ.ഡി.എസ്-കോൺഗ്രസ് സഖ്യസർക്കാർ വീണത്. കൂറുമാറിയ എം.എൽ.എമാരെ തിരിച്ചെത്തിക്കാൻ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. എം.എൽ.എമാരുടെ കൂറുമാറ്റം നടക്കുന്ന സമയത്താണ് ഫോൺ ചോർത്തൽ നടന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.