ശ്രീനഗർ: റോഹിങ്ക്യകളെ രാജ്യത്ത് നിന്ന് പുറത്താക്കുകയാണ് സർക്കാറിെൻറ അടുത്ത ലക്ഷ്യമെന്ന് കേന്ദ്രസഹമ ന്ത്രി ജിതേന്ദ്ര സിങ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
ജമ്മുകശ്മീർ ഉൾപ്പടെ രാജ്യത്തിെൻറ എല്ലാ ഭാഗത്തും പൗരത്വ ഭേദഗതി നിയമം ബാധകമാവും. അടുത്ത ലക്ഷ്യം റോഹിങ്ക്യകളെ രാജ്യത്ത് നിന്ന് പുറത്താക്കുകയാണ്. ജമ്മുകശ്മീരിൽ കുറേ റോഹിങ്ക്യകളുണ്ട്. അവരെ രാജ്യത്ത് നിന്ന് പുറത്താക്കാനാണ് ഉദ്ദേശം. സി.എ.എ അവർക്ക് സംരക്ഷണം നൽകില്ലെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.
റോഹിങ്ക്യകൾ ഇന്ത്യയുടെ മൂന്ന് അയൽരാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളല്ല. അവർ മ്യാൻമറിൽ നിന്നുള്ളവരാണ്. റോഹിങ്ക്യകൾ തിരികെ പോകണം. അയൽരാജ്യങ്ങളിെൽ ആറ് ന്യൂനപക്ഷങ്ങൾക്ക് മാത്രമാണ് സി.എ.എയുടെ ആനുകൂല്യം നൽകുന്നത്. റോഹിങ്ക്യകൾ ഇതിൽ ഉൾപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.