ന്യൂഡൽഹി: ഗുരു നാനാക്ക് ജയന്തി ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുേമ്പാഴാണ് മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായെങ്കിലും കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കാൻ ചില നടപടി ക്രമങ്ങൾ കൂടി പൂർത്തിയാകേണ്ടതുണ്ട്. ഇതിനുള്ള നടപടികൾ പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു നിയമം കൊണ്ടു വരാൻ പാർലമെന്‍റിൽ സ്വീകരിക്കുന്ന അതേ നടപടികൾ തന്നെ പിൻവലിക്കാനും വേണം. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ പാർലമെന്‍റിൽ ഭേദഗതി ബിൽ കൊണ്ടു വരണം. ബില്ലിൻമേൽ ചർച്ച നടത്തി വോട്ടിനിട്ട് അത് പാസാക്കണം. നവംബർ 29നാണ് പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം തുടങ്ങുന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ഭേദഗതി ബിൽ അവതരിപ്പിച്ചാൽ പ്രതിപക്ഷം അതിനെ അനുകൂലിക്കുമെന്ന് ഉറപ്പാണ്.
കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുന്നുവെന്നാണ് മോദി പറഞ്ഞത്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുേമ്പാഴാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. പാർലമെന്‍റിൽ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇത് പിൻവലിക്കാൻ തീരുമാനിച്ചത്. ഒരാൾ പോലും ബുദ്ധിമുട്ടാതിരിക്കാനാണ് സർക്കാറിന്‍റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.