ന്യൂഡൽഹി: മതപരിവർത്തനത്തിന് ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് മുഴുവൻ അംഗങ്ങളും സത്യവാങ്മൂലം നൽകാതെ രാജ്യത്തെ സർക്കാറേതര സന്നദ്ധ സംഘടന(എൻ.ജി.ഒ)കൾ വിദേശ ഫണ്ട ് സ്വീകരിക്കരുത് എന്ന നിയമഭേദഗതി സൊൈസറ്റി, ട്രസ്റ്റ് നിയമങ്ങൾ പ്രകാരം പ്രവർ ത്തിക്കുന്ന മത-സാമൂഹിക സംഘടനകളെെയല്ലാം ബാധിക്കും. ഇതടക്കം എൻ.ജി.ഒകൾക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള, 2011ലെ വിദേശ സഹായ നിയന്ത്രണ ചട്ടങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ തിങ്കളാഴ്ചയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
സർക്കാറിനെ വിമർശിക്കുന്ന രാജ്യത്തെ സന്നദ്ധ സംഘടനകളുെട സാമ്പത്തിക സ്രോതസ്സുകൾ, മോദി സർക്കാർ അധികാരമേറ്റതു മുതൽ കഴിഞ്ഞ അഞ്ചു വർഷമായി അടച്ചുവരുകയാണ്. 18,000 സംഘടനകൾ വിദേശ സഹായം വാങ്ങുന്നത് സർക്കാർ വിലക്കുകയും ചെയ്തു. ഇത്തരം നിയന്ത്രണങ്ങളൊന്നുമില്ലാതെ സംഘ്പരിവാറുമായി ബന്ധപ്പെട്ട എൻ.ജി.ഒകൾ കോടികളുടെ വിദേശ സഹായം സ്വീകരിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിനിടയിലാണ് പുതിയ വിജ്ഞാപനം.
ഒരു വിശ്വാസത്തിൽനിന്ന് മറ്റൊരു വിശ്വാസത്തിലേക്ക് ആളുകളെ മതം മാറ്റിയതിനോ വർഗീയ സംഘർഷവും അസമാധാനവും സൃഷ്ടിച്ചതിനോ തങ്ങൾ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് സംഘടനയുടെ ഭാരവാഹികൾ, ചുമതലക്കാർ, അംഗങ്ങൾ എന്നിവരെല്ലാം സത്യവാങ്മൂലത്തിൽ പ്രതിജ്ഞ ചെയ്ത് ബോധിപ്പിച്ചാൽ മാത്രമേ ആ സംഘടനക്ക് വിദേശ ഫണ്ട് സ്വീകരിക്കാൻ അനുമതി നൽകുകയുള്ളൂ എന്നാണ് പുതിയ വിജ്ഞാപനം. രാജ്യദ്രോഹം പ്രചരിപ്പിക്കാനോ അക്രമത്തിെൻറ മാർഗം പ്രോത്സാഹിപ്പിക്കാനോ തുനിഞ്ഞിട്ടില്ലെന്നും വിദേശ ഫണ്ടുകൾ വഴിതിരിച്ചുവിടുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടില്ലെന്നും ഒാരോ അംഗവും എഴുതി നൽകണം. നേരത്തേ സംഘടനകളുടെ ഡയറക്ടർമാരിൽനിന്നും ഉന്നത ഭാരവാഹികളിൽനിന്നുമാണ് ഇത്തരം പ്രസ്താവനകൾ എഴുതി വാങ്ങിയിരുന്നത്. സംഘടനയുടെ ആരെങ്കിലും വിേദശത്ത് അടിയന്തരമായി ചികിത്സ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ ആ വിവരം ഒരു മാസത്തിനകം സർക്കാറിനെ അറിയിക്കണെമന്നും ഭേദഗതി വരുത്തി. വ്യക്തികൾ തങ്ങൾക്ക് ലഭിക്കുന്ന ഒരു ലക്ഷം രൂപ വരെ വിലയുള്ള സമ്മാനങ്ങൾ വെളിപ്പെടുത്തേണ്ടതില്ല എന്ന ഭേദഗതിയും ഉൾപ്പെടുത്തി. നേരത്തേ ഇതിെൻറ പരിധി 25,000 രൂപയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.