ഗ്രേറ്റർ നോയിഡയിലെ സർവകലാശാലയിൽ വിദ്യാർഥിനിയെ വെടിവെച്ച് സഹപാഠി ആത്മഹത്യചെയ്തു

ലഖ്നോ: ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ശിവ് നാടാർ സർവകലാശാലയിൽ സഹപാഠിയായ പെൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി, വിദ്യാർഥി സ്വയം വെടിവെച്ചു മരിച്ചു. ബി.എ സോഷ്യോളജി മൂന്നാം വർഷ വിദ്യാർഥികളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

“വ്യാഴാഴ്‌ച ഉച്ചയ്ക്ക് 1.30 ഓടെ, യൂണിവേഴ്‌സിറ്റി കാമ്പസിലെ ഭക്ഷണ ഹാളിന് പുറത്ത് വിദ്യാർഥിനി സഹപാഠിയുടെ വെടിയേറ്റ് മരിച്ചതായി ശിവ് നാടാർ യൂണിവേഴ്‌സിറ്റിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥർ പൊലീസിനെ അറിയിക്കുകയായിരുന്നു. കാൺപൂർ സ്വദേശിയായ സ്‌നേഹ ചൗരസ്യ എന്ന വിദ്യാർഥിനിയെ ഉടൻ തന്നെ ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു,” ഗ്രേറ്റർ നോയിഡ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്.എം ഖാൻ പറഞ്ഞു.

ചൗരസ്യയും വിദ്യാർത്ഥിനിയും കാമ്പസ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. സഹപാഠിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആൺകുട്ടികളുടെ ഹോസ്റ്റലിലെത്തി വിദ്യാർഥി തലയ്ക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് ഡി.സി.പി പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് നാടൻ പിസ്റ്റൾ കണ്ടെടുത്തു. വിദ്യാർഥി സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ട് വിദ്യാർഥികളും വളരെക്കാലമായി അടുപ്പത്തിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി, എന്നാൽ അടുത്തിടെ അവരുടെ ബന്ധം വഷളായിരുന്നു-ഖാൻ പറഞ്ഞു. മേയ് 17 മുതൽ വേനൽക്കാല അവധിയാണെങ്കിലും സർവകലാശാലയിൽ നിന്ന് പ്രത്യേക അനുമതി നേടിയ വിദ്യാർഥികൾ കാമ്പസിലെ ഹോസ്റ്റലിൽ തന്നെ തുടരുകയായിരുന്നു. വിദ്യാർഥിക്ക് എവിടെ നിന്ന് തോക്ക് കിട്ടിയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - Greater Noida university student kills classmate on campus. Then, shoots self

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.