ഭോപാൽ: മധ്യപ്രദേശിൽ കോവിഡ് മുക്തനായ യുവാവിന് 'ഗ്രീൻ ഫംഗസ്' ബാധിച്ചു. ഇത് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ കേസായിരിക്കുമെന്ന് മുതിർന്ന ഡോക്ടർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബ്ലാക്ക്, വൈറ്റ്, യെല്ലോ എന്നീ ഫംഗസ് കേസുകൾ നേരത്തെ റിപ്പോർട്ട് ചെയ്‌പ്പെട്ടിട്ടുണ്ട്. ഈ ഒരു പട്ടികയിലെ ഏറ്റവും പുതിയ അണുബാധയാണ് 'ഗ്രീൻ ഫംഗസ്'.
രോഗിയെ കൂടുതൽ ചികിതസ്കൾക്കായി എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു. ഹിന്ദുജ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവ് രണ്ടു മാസമായി കോവിഡ് ബാധിച്ച് ചികിത്സയിലാണ്. 10-15 ദിവസം വീട്ടിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ രോഗം ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കഠിനമായ പനി അനുഭവപ്പെടുകയും മൂക്കിൽ നിന്ന് ചോര വരികയും ചെയ്തിരുന്ന തുടർന്ന് ബ്ലാക്ക് ഫംഗസ് ബാധിച്ചതായി സംശയിച്ചിരുന്നു. എന്നാൽ, പരിശോധനകൾക്ക് ശേഷം, അദ്ദേഹത്തിന് 'ഗ്രീൻ ഫംഗസ്' ബാധിച്ചതായി കണ്ടെത്തുകയായിരുന്നു.
രാജ്യത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസിൽ ഫംഗസ് രോഗിയുടെ ശ്വാസകോശത്തെയും സൈനസുകളെയും രക്തത്തെയും ബാധിച്ചിട്ടുണ്ടെന്ന് ഡോ. രവി ദോസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.