ശ്രീനഗര്‍: ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്. മൂന്നുപേരുടെ നില ഗുരുതരം. ശ്രീനഗർ ഹരി സിങ് ഹൈ സ്ട്രീറ്റിലാണ് ആക്രമണം നടന്നത്. നഗരകേന്ദ്രമായ ലാൽ ചൗക്കിന് വിളിപ്പാടകലെയാണിത്. ജമ്മു-കശ്മീർ പൊലീസിന് പുറമെ, കേന്ദ്രസേനയും കേസെടുത്ത് അന്വേഷണം തുടങ്ങി.
സ്ഫോടനത്തിന് പിന്നാലെ ഒട്ടുമിക്ക കടകളും അടച്ചിട്ടു. ഏതാനും തെരുവുകച്ചവടക്കാർ മാത്രമാണ് ഇവിടെയുള്ളത്. തിങ്കളാഴ്ച മുതൽ പോസ്റ്റ്പെയ്ഡ് മൊബൈൽ ഫോൺ സേവനം പുനരാരംഭിക്കാനിരിക്കെയാണ് ഗ്രനേഡ് ആക്രമണം. സമാന സംഭവം ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് അനന്ത്നാഗിലും നടന്നിരുന്നു.
ജില്ല മജിസ്ട്രേറ്റ് ഓഫിസിനുപുറത്ത് ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 14 പേർക്കാണ് പരിക്കേറ്റത്. ഡെപ്യൂട്ടി കമീഷണര്‍ ഓഫിസിനെ ലക്ഷ്യംവെച്ച് ഭീകരര്‍ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യം തെറ്റി മതിൽക്കെട്ടിന് പുറത്ത് പതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.