ന്യൂഡൽഹി: ചരക്കു സേവന നികുതി(ജി.എസ്.ടി) നടപ്പിലാക്കിയതിെൻറ ഒന്നാം വാർഷികത്തിൽ കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് മുൻ ധനമന്ത്രി പി.ചിദംബരം. ബിസിനസുകാർക്കും തൊഴിലാളികൾക്കും കയറ്റുമതിക്കാർക്കും സാധാരണക്കാർക്കും ജി.എസ്.ടി എന്നത് ഒരു മോശം വാക്കായി മാറിയെന്ന് ചിദംബരം പറഞ്ഞു.
സർക്കാർ മോശം കാര്യങ്ങൾ വലിയ രീതിയിലും വലിയ കാര്യങ്ങളെ മോശം രീതിയിലുമാണ് ചെയ്യുന്നതെന്ന് നോട്ടു നിരോധനത്തേയുംജി.എസ്.ടിയേയും സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പരിഹസിച്ചു. ജി.എസ്.ടിയുടെ രൂപരേഖ, ഘടന, ഭൗതിക സാഹചര്യങ്ങൾ, നിരക്ക് എന്നിവയിലും അത് നടപ്പിലാക്കിയതിലും പിഴവ് വരുത്തിയതിനാലാണ് ജനങ്ങൾക്കിടയിൽ അതൊരു മോശം പദമായി മാറിയെതന്നും അദ്ദേഹം പറഞ്ഞു.
ജി.എസ്.ടി ബില്ലുമായി ബന്ധപ്പെട്ട് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിെൻറ ഉപദേശം കേന്ദ്ര സർക്കാർ അവഗണിച്ചതായും ചിദംബരം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.