ന്യൂഡൽഹി: ചരക്കു സേവന നികുതി സമ്പ്രദായമായ ജി.എസ്.ടി ജൂലൈ ഒന്നു മുതൽ നടപ്പാക്കുന്നതിന് സർക്കാർ ഒരു ചുവടുകൂടി മുന്നോട്ട്. ഇതുമായി ബന്ധപ്പെട്ട അനുബന്ധ നിയമങ്ങളുടെ അഞ്ച് കരടു ബില്ലുകളും കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിൽ അംഗീകരിച്ചു. പുകയില ഉൽപന്നങ്ങൾക്കും ലഘുപാനീയങ്ങൾക്കും ആഡംബര വസ്തുക്കൾക്കും ഇൗടാക്കാവുന്ന പരമാവധി സെസ് 15 ശതമാനമായി നിശ്ചയിച്ചു.
കേന്ദ്ര ജി.എസ്.ടി, സംയോജിത ജി.എസ്.ടി, സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം എന്നിവയുടെ കരടു ബില്ലുകൾ നേരത്തേ അംഗീകരിച്ചിരുന്നു. വ്യാഴാഴ്ച ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങൾക്കായുള്ള കരടു ബില്ലുകളാണ് അംഗീകരിച്ചത്. ഇതോടെ കൗൺസിലിലെ നിയമനിർമാണ നടപടികൾ പൂർത്തിയായി. ഇവ ഇനി കേന്ദ്ര മന്ത്രിസഭ പാസാക്കി പാർലെമൻറിെൻറ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. അടുത്ത മാസം 12 വരെയാണ് ബജറ്റ് സമ്മേളനം. ഉൽപന്നങ്ങൾക്കും സാധനങ്ങൾക്കും മേൽ ഏർപ്പെടുത്തുന്ന പുതിയ ഏകീകൃത നികുതി സമ്പ്രദായത്തിനു കീഴിൽ ഒമ്പതു ചട്ടങ്ങളാണുള്ളത്. രജിസ്േട്രഷൻ, പേമെൻറ്, റീഫണ്ട്, ഇൻവോയിസ്, റിേട്ടൺ എന്നിങ്ങനെ ഇതിൽ അഞ്ചെണ്ണം ജി.എസ്.ടി കൗൺസിൽ അംഗീകരിച്ചുകഴിഞ്ഞിട്ടുണ്ട്. ഘടന, മൂല്യനിർണയം തുടങ്ങി മറ്റു നാലു വിഭാഗങ്ങളിലെ ചട്ടങ്ങളാണ് അംഗീകരിക്കാൻ ബാക്കിയുള്ളത്.
ഇൗ മാസം 31ന് േചരുന്ന കൗൺസിൽ യോഗം ഇക്കാര്യങ്ങൾ പരിഗണിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. അതിനുശേഷം ജി.എസ്.ടിയുടെ വിവിധ നികുതി സ്ലാബുകളിൽ ഏതേത് ഉൽപന്നങ്ങളാണ് ഉൾപ്പെടുത്തേണ്ടത് എന്ന ചർച്ച നടക്കും. അഞ്ച്, 12, 15, 28 എന്നിങ്ങനെ നാലു നികുതി സ്ലാബുകളാണ് നിശ്ചയിച്ചിട്ടുള്ളത്. വിവിധ സ്ലാബുകളിൽ ഉൽപന്നങ്ങളെ ഉൾക്കൊള്ളിക്കുന്ന പ്രക്രിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതിനകംതന്നെ തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിൽ കൗൺസിലിൽ വിശദ ചർച്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.