ഗൂഡല്ലൂർ: ഗൂഡല്ലൂർ നഗരത്തിലെ പ്രധാന ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയുടെയും പന്നികളുടെയും വരവ് പതിവായി. ശനിയാഴ്ച പുലർച്ചെ നാലുമണിയോടെ കുസുമഗിരി ഭാഗത്ത് പൊലീസ് സ്റ്റേഷൻ റോഡ് ചുങ്കം ഭാഗത്തെ റോഡിലൂടെ വന്ന് ഊട്ടി - മൈസൂർ മെയിൻ റോഡിലൂടെ തുരത്തി. പഴയ യൂനിയൻ ബാങ്കിന് സമീപം എത്തിയപ്പോൾ ഡിവൈഡർ ചാടിക്കടന്ന് എതിരിലുള്ള സിമൻറ് പാതയിലൂടെ ആന പോവുകയാണുങ്ങായത്.
ആന ഒരിക്കലും വരുമെന്ന് പ്രതീക്ഷിക്കാത്ത റോഡാണ് കോടതി റോഡ്. ഇതിലൂടെയാണ് ഇന്നലെ പുലർച്ചെ ഒറ്റയാന്റെ വരവുണ്ടായത്. അതി രാവിലെയായതിനാൽ ജനസഞ്ചാരം കുറവായിരുന്നു. രാത്രിയാത്ര നിരോധമുള്ളതിനാൽ മൈസൂർ ഭാഗത്തുനിന്നും വഴിക്കടവ്, ഊട്ടി വഴി കടന്നു വരുന്ന വാഹനങ്ങളുടെ വരവും കുറവായിരുന്നു.
ആനയെ വനപാലകർ വിരട്ടുന്നതിന്റെയും ആന വരുന്നതിന്റെയും ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി. കൂട്ടമായി പന്നി വരുന്നതും ഗൂഡല്ലൂരിൽ പതിവ് കാഴ്ചയായിരിക്കുകയാണ്. ഗൂഡല്ലൂർ നഗരവും ഇനി ആനത്താരയിൽ ഉൾപ്പെടുത്തുമോ എന്ന പരിഹാസവും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.