ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ലോകം. വൈറസ് തടയുന്നത് എങ്ങനെയെന്ന് അറിയാതെ ഭീതിതമായ അവസ്ഥയിലൂടെയാണ് ലോകരാജ്യങ്ങൾ മുന്നോട്ട് പോകുന്നത്. 3,000േത്താളം പേർ വൈറസ് ബാധയേറ്റ് മരിച് ചു. ഇന്ത്യയിൽ ഇതുവരെ 29 കോറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വൈറസ് ബാധയേറ്റവരെ കണ്ടെത്ത ി ജനങ്ങളിൽ നിന്ന് മാറ്റി നിർത്താനും പകരുന്നത് തടയാനും ലോകരാജ്യങ്ങൾ അഹോരാത്രം പ്രവർത്തിച്ചുകൊണ്ടിരിക്ക ുകയാണ്. എന്നാൽ വൈറസ് ബാധയിൽ നിന്ന് നമ്മൾ സ്വയം രക്ഷനേടേണ്ടതും പ്രധാനമാണ്. സിംഗപ്പൂരുകാരിയായ വേയ് മാൻ കൗ എന്ന കലാകാരൻ കൊറോണ വൈറസ് എങ്ങനെ പടരുന്നു എന്നത് മനോഹരവും വിജ്ഞാനപ്രദവുമായ രീതിയിൽ വരച്ച് ഇൻസ്റ്റഗ്രാമ ിൽ പങ്കുവെച്ചിരിക്കുകയാണ്.
കൊറോണ വൈറസ് ബാധയുള്ളയാൾ തുമ്മുകയോ ചുമക്കുകയോ ചെയ്താൽ അവർക്ക് സമീപമുള്ളയാൾക്ക് രോഗം പടർന്നേക്കാം. കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെ രോഗം പരത്തുന്ന വൈറസ് അകത്തേക്ക് പ്രവേശിച്ചേക്കാം
ഒരാൾ അനിയന്ത്രിതമായി തുമ്മുകയോ, ചുമക്കുകയോ ചെയ്യുന്നത് കണ്ടാൽ രണ്ട് മീറ്ററോ അതിലധികമോ ദൂരത്തിലേക്ക് മാറി നിൽക്കുകയാണ് വൈറസ് പടരുന്നതിൽ നിന്ന് രക്ഷനേടാനുള്ള പ്രഥമ പോംവഴി
തുമ്മുന്നവർക്ക് തൂവാലയോ മാസ്കോ നൽകി മറ്റുള്ളവരിലേക്ക് രോഗാണു പടരുന്നതിൽ നിന്ന് രക്ഷനൽകാം. അവരെ ബോധവൽക്കരിക്കലുമാവാം
നിങ്ങൾ കൊറോണ വൈറസ് ബാധ നിലനിൽക്കുന്ന രാജ്യത്ത് വസിക്കുന്നയാളാണെങ്കിൽ പരമാവധി ആൾകൂട്ടങ്ങളിലേക്ക് പോകേണ്ടുന്ന സാഹചര്യമൊഴിവാക്കാം. ആർക്കൊക്കെയാണ് രോഗമുള്ളതെന്ന് ആർക്കുമറിയില്ല. കാരണം രോഗലക്ഷണങ്ങളൊന്നും വൈറസ് ബാധയുള്ളയാളിൽ കാണാൻ കഴിഞ്ഞേക്കില്ല
രോഗ ബാധയുള്ളവരിൽ നിന്ന് അല്ലാത്തവരിലേക്ക് വൈറസ് പടരുന്നതെങ്ങനെയെന്ന് നോക്കാം
1- രോഗിയുടെ കൈകളിലൂടെ
2- ഡോർ ലോക്ക്, ലിഫ്റ്റ് ബട്ടൺ
3- ട്രൈയിനിലും ബസുകളിലുമുള്ള സ്ട്രാപ്സ്,
4- പെൻ, മൗസ്, സ്മാർട്ട്ഫോൺ, ലാപ്ടോപ്, ചോപ് സ്റ്റിക്സ്, ടിഷ്യൂ, കപ്,
എന്തിന് രോഗം പടരുന്നത് തടയാൻ ഉപയോഗിക്കുന്ന മാസ്കിന് മറുവശത്ത് വരെ രോഗാണു പറ്റിപ്പിടിച്ചിരുന്നേക്കാം.
മുകളിൽ പറഞ്ഞ വസ്തുക്കളിലേതെങ്കിലുമൊന്ന് തൊട്ടവർ ആ കൈ ഉപയോഗിച്ച് കണ്ണ് തിരുമ്മുകയോ മറ്റുള്ളവരെ തൊടുകയോ ചെയ്യുേമ്പാൾ രോഗാണു പടരും.
വൈറസിന് 24 മണിക്കൂറുകളോളം ഒരു വസ്തുവിൽ നശിക്കാതെ നിലനിൽക്കാൻ സാധിക്കും. അവയെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം പുറത്തുപോയി വരുേമ്പാൾ കൈകൾ സോപ്പിട്ട് കഴുകുക എന്നുള്ളത് മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.