രാഹുൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു; മറുപടി പറയേണ്ട ആവശ്യമില്ല- വിജയ്​ രൂപാനി

അഹമ്മദാബാദ്​: ഗുജറാത്തിനെ സംബന്ധിച്ച്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തെറ്റായ വിവരങ്ങളാണ്​ പ്രചരിപ്പിക്കുന്നതെന്ന്​ മുഖ്യമന്ത്രി വിജയ്​ രൂപാനി. അദ്ദേഹത്തി​​െൻറ ചോദ്യങ്ങൾക്ക്​ മറുപടി പറയേണ്ട ആവശ്യമില്ലെന്നും രൂപാനി വ്യക്​തമാക്കി.

ഗുജറാത്തിലെ വികസനത്തെ കുറിച്ച്​ രാഹുൽ പ്രചരിപ്പിക്കുന്നത്​ തെറ്റായ വിവരങ്ങളാണ്​. ഇതിന്​ തെളിവുകളൊന്നും നൽകാൻ രാഹുൽ തയാറാവുന്നില്ല. ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ്​ അദ്ദേഹം ചെയ്യുന്നത്​. യു.പി.എ ഭരണകാലത്തെ അഴിമതികളെ കുറിച്ച്​ അദ്ദേഹം മറുപടി നൽകുന്നില്ല. ഇൗയൊരു സാഹചര്യത്തിൽ രാഹുലി​​െൻറ ചോദ്യങ്ങൾക്ക്​ മറുപടി പറയേണ്ട ആവശ്യമില്ലെന്നും രൂപാനി വ്യക്​തമാക്കി.

ഗുജറാത്തിലെ ബി.ജെ.പിയുടെ വികസനനയം പൊള്ളയാണെന്ന്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാഭ്യാസത്തിലും തൊഴിൽ മേഖലയിലും സംസ്ഥാനത്ത്​ പിന്നാക്കാവസ്ഥ നില നിൽക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 

Tags:    
News Summary - Gujarat Assembly election: Rahul Gandhi is presenting false data, no need to respond, says CM Vijay Rupani-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.