അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. മുഖ്യമന്ത്രിക്ക് യാതൊരുവിധ രോഗലക്ഷണങ്ങൾ ഇല്ലെന്നും ഇപ്പോൾ ആരോഗ്യ കാര്യത്തിൽ ആശങ്കപ്പെടാനില്ലെന്നും വിജയ് രൂപാനിയെ പര ിശോധിച്ച ഡോ. അതുൽ പട്ടേൽ, ഡോ. ആർ.കെ. പട്ടേൽ എന്നിവർ വ്യക്തമാക്കി.
കോവിഡ് പരിശോധന ഫലം നെഗറ്റീവാണെങ്കിലും മുഖ്യമന്ത്രി 14 ദിവസത്തെ നിരീക്ഷണത്തിൽ തുടരും. വസതിയിലേക്ക് ആർക്കും പ്രവേശനമുണ്ടാകില്ലെന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറി അറിയിച്ചു.
കഴിഞ്ഞദിവസം മുഖ്യമന്ത്രി കോൺഗ്രസ് എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ കോവിഡ് സ്ഥിരീകരിച്ച ഇമ്രാൻ ഖെഡാവാല എം.എൽ.എയുമായി അടുത്തിടപഴകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് വിജയ് രൂപാനിയെ പരിശോധനക്ക് വിധേയമാക്കിയത്.
ചൊവ്വാഴ്ച വൈകിട്ടാണ് എം.എൽ.എക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഫലം വരുന്നതിന് ആറുമണിക്കൂർ മുമ്പ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗുജറാത്തിൽ ഇതുവരെ 650 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 25 പേർ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.