ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാണിക്ക്​ കോവിഡ്​

അഹ്​മദാബാദ്​: ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാണിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. തെരഞ്ഞെടുപ്പ്​ റാലിക്കിടെ

​േവദിയിൽ ബോധരഹിതനായി വീണതി​െന തുടർന്ന്​ ഞായറാഴ്ച അ​േദ്ദഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന്​ നടത്തിയ പരിശാധനയിലാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

വഡോദരയിലെ നിസാംപുര മേഖലയിൽ തദ്ദേശ തെരഞ്ഞെടുപ്പിന്​ മുന്നോടിയായുള്ള റാലിക്കിടെ പൊതു ചടങ്ങിൽ സംസാരിക്കുകയായിരുന്ന ​അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പ്രാഥമിക ശുശ്രൂഷ നൽകി ഹെലികോപ്​ടറിൽ വഡോദരയിൽനിന്ന്​ അഹ്​മദാബാദിലെ ആശുപത്രിയിൽ എത്തിച്ച​ു.

അ​േ​ദ്ദഹത്തിന്‍റെ ആരോഗ്യനില തൃപ്​തികരമാണെന്ന്​ യു.എൻ മെഹ്​ത ആശുപത്രി അധികൃതർ അറിയിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരുകയാണ്​ അദ്ദേഹം.  

Tags:    
News Summary - Gujarat CM tests positive for Covid day after he collapses on stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.