അഹമ്മദാബാദ്: അഹമ്മദാബാദിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കോവിഡ് ബാധിച്ച് മരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലറായ ബ ദറുദ്ദീന്‍ െശയ്ഖ് ആണ് ഞായറാഴ്ച രാത്രി മരിച്ചത്. 40 വർഷത്തോളം കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് ബ ദറുദ്ദീൻ.
ഏപ്രില്‍ 15ന് ആണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ കടുത്ത രോഗലക്ഷണങ്ങളെത്തുടര്‍ന്ന് വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഞായാറാഴ്ചയോടെ നില ഗുരുതരമാകുകയായിരുന്നു.
ബദറുദ്ദീന്‍ ശെയ്ഖിെൻറ നാടായ ബെഹ്‌റാംപുരയിൽ 200ല്‍ അധികം പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശെത്ത മറ്റൊരു കോണ്‍ഗ്രസ് നേതാവായ ഇമ്രാന്‍ ഖേഡ് വാലക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര കഴിഞ്ഞാള്‍ ഏറ്റവുമധികം കോവിഡ് ബാധ സ്ഥിരീകരിച്ച സംസ്ഥാനമാണ് ഗുജറാത്ത്. 3,071 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 230 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി. 24 മണിക്കൂറിനിടെ മരിച്ചത് 18 പേരാണ്. ഇതോടെ മൊത്തം മരണസംഖ്യ 133 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.